മലയാളികൾക്ക് ഏവർക്കും അവരുടെ ഇഷ്ടതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്നതാണ് നടൻ ടോവിനോ തോമസിന്റെ ബാല്യകാല ചിത്രങ്ങൾ. ടോവിനോയുടെ ബാല്യകാല ചിത്രങ്ങൾ കണ്ട് കുറച്ച് പേർക്കെങ്കിലും ആരെന്ന് മനസിലാകാൻ സാധിച്ചില്ല. വെള്ളിത്തിരയിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടൻ ആണ് നടൻ ടോവിനോ.
തന്റെ പരിശ്രമം കൊണ്ട് മാത്രം ഇപ്പോൾ മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരാളായി മാറി. സഹനടനായും നായകനായും തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും വളരെ രസകരമായി അവതരിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്. പ്രഭുവിന്റെ മക്കൾ, എബിസിഡി, സെവൻത് ഡേ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് മുമ്പ് എത്തുന്നത് എങ്കിലും എന്നും നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെയാണ് ടോവിനോയെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.
പിന്നീട് സിനിമകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം. ഒരു മെക്സിക്കൻ അപാരത, ഗോദ, മായാനദി തുടങ്ങി ഒട്ടനേകം സിനിമകളിൽ ആണ് ടോവിനോ അഭിനയിക്കുന്നത്. 2014 ആണ് ടോവിനോയുടെ വിവാഹം നടക്കുന്നത്. ലിഡിയയെ ആണ് ടോവിനോ വിവാഹം ചെയ്തിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നായകന്മാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരാളാണ് ടോവിനോ എന്ന് നിസംശയം പറയാം.
ഈ അടുത്തായി താരം ചെയ്യുന്ന ഏതൊരു സിനിമയ്ക്കും മലയാളികളിൽ നിന്നും വളരെ നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. മിന്നൽ മുരളി, വാശി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി എന്ന് തന്നെ പറയാം. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ട്രിപ്പ്പിൾ റോളിൽ ആണ് ടോവിനോ എത്തുന്നത്. ഈ സിനിമയിലൂടെയുള്ള താരത്തിന്റെ ഗംഭീരപ്രകടനം കാത്തിരിക്കുകയാണ് ആരാധകർ.