ചിത്രത്തിലുള്ള സുന്ദരി വാവ ആരെന്ന് മനസ്സിലായോ?? മലയാളികളുടെ ഈ പ്രിയങ്കരിയെ പിടികിട്ടിയെങ്കിൽ ഉത്തരം പോന്നോട്ടെ.

മലയാളി പ്രേക്ഷകർക്ക് അവരുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിൽ ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന യുവ നായികമാരിൽ സ്ഥാനം പിടിച്ച നടിയുടെ ബാല്യകാല ചിത്രങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നിന്നും നായികയെ ആരെന്നു മനസ്സിലാക്കാൻ പലർക്കും സാധിച്ചില്ല. ഒരുകാലത്തെ യുവതി യുവാക്കളെ തന്റെ ശാലീന സൗന്ദര്യം കൊണ്ട് ഹരം കൊള്ളിച്ച നടി കാവ്യ മാധവന്റെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

അഴകിയ രാവണൻ, ഭൂതക്കണ്ണാടി, ഇരട്ടക്കുട്ടികളുടെ അച്ഛൻ, തുടങ്ങിയ സിനിമകളിൽ ബാലതാരമായി വന്ന് മലയാളി മനസ്സിൽ ഇടം പിടിച്ച നായികയാണ് കാവ്യ മാധവൻ. തന്റെ അഭിനയ മികവ് കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും ഒട്ടനേകം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ ആണ് കാവ്യ മാധവൻ ആദ്യമായി നായികയായി ആരാധകർക്ക് മുൻപിൽ എത്തുന്നത്.

തുടർന്ന് വെള്ളിത്തിരയിൽ ശോഭിക്കുകയായിരുന്നു കാവ്യ മാധവൻ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം നിഷാൽ ചന്ദ്രയുമായി നടക്കുന്നത്. എന്നാൽ പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ആദ്യം വിവാഹം പരാജയപ്പെടുകയും പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ജനപ്രിയ നടനായ ദിലീപിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു കാവ്യാമാധവൻ.

ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ച് സന്തുഷ്ട കുടുംബമായ് ഒന്നിച്ച് ജീവിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലൂടെയാണ് കാവ്യ മാധവനെ ഏറ്റവും അവസാനമായി ആരാധകർ സിനിമയിൽ കാണുന്നത്. പിന്നീട് മലയാളി പ്രേക്ഷകരെ നിരാശപെടുത്തി സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു. നവ്യ നായർ, മഞ്ജുവാര്യർ എന്നിവർ സിനിമയിലേക്ക് വീണ്ടും അതിഗംഭീര തിരിച്ചു വരവ് നടത്തിയത് പോലെ കാവ്യയുടെയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *