ചിത്രത്തിലെ ഈ കുട്ടികുറുമ്പിയെ മനസ്സിലായോ?? മലയാള സിനിമയിലെ ഈ മിടുക്കിയെ തിരിച്ചറിഞ്ഞെങ്കിൽ വേഗം പറയു.!!

മലയാളികളുടെ ഇഷ്ട അഭിനേതാക്കളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ഏറെ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. അത്തരത്തിൽ ഇന്നിതാ തങ്ങളുടെ പ്രിയനായികയുടെ ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ താരം ഏതാണെന്ന് അറിയാൻ ആരാധകർക്ക് നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം. മലയാള സിനിമകളിലെ യുവ നായികമാരിൽ ഒരാളായ മഞ്ജിമ മോഹന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമകളിലൂടെ മലയാളികളുടെ മുമ്പിൽ എത്തിയ താരമാണ് മഞ്ജിമ മോഹനൻ. കളിയൂഞ്ഞാൽ എന്ന സിനിമയിലൂടെയാണ് മഞ്ജിമ ആദ്യമായി വെള്ളത്തിലിയിലേക്ക് എത്തുന്നത്. തുടർന്ന് മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയായിരുന്നു. ബാലതാരമായിരിക്കുമ്പോൾ തന്നെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു മഞ്ജിമ മോഹനെ.

താരം പിന്നിട് സിനിമ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നായികയായി മലയാളികൾക്ക് മുൻപിൽ തിരിച്ചു വരികയും ചെയ്തു. നായിക ആയ് മലയാളികൾക്ക് മുമ്പിൽ വീണ്ടും എത്തിയപ്പോഴും ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. തന്റെ കഴിവുകൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷ സിനിമകളിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു.

മഞ്ജിമ തന്റെ അഭിനയത്തിലൂടെ ഒട്ടനേകം ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിനു ശേഷം മിഖായേൽ എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളികൾക്കു മുൻപിൽ എത്തുന്നത്. നായികയായി എത്തി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു എന്ന് പറയാം. ധാരാളം പേരാണ് താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. മഞ്ജിമ മോഹൻ മലയാള സിനിമയിൽ ഒരു ഗംഭീര പ്രകടനം കാഴ്ച വെക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *