നമ്മളെല്ലാവരും ഉറക്കത്തിൽ സ്വപ്നം കാണുന്നവരാണ് ചില സ്വപ്നങ്ങൾ സന്തോഷം നൽകും ചിലത് വളരെയധികം നമ്മളെ വേദനിപ്പിക്കും. സ്വപ്നത്തിനും ഓരോ അർത്ഥമുണ്ട് ജ്യോതിഷ ആചാര്യന്മാർ അതിനെ വ്യാഖ്യാനിക്കുന്നു ഉണ്ട്.സ്വപ്നത്തിൽ അമ്പലമോ ചില ദേവി ദേവന്മാരോ ഉണ്ടെങ്കിൽ അതിന് പല അർത്ഥങ്ങളാണ് ഉള്ളത്. നിങ്ങളുടെ സ്വപ്നത്തിൽ ഏതെങ്കിലും ദേവനോ ദേവിയോ വരുകയാണെങ്കിൽ ആ സ്വപ്നദർശനത്തിന് അവരോട് നന്ദി പറയണം.
നിങ്ങൾ സ്വപ്നത്തിൽ കാണുന്നത് ശ്രീകൃഷ്ണ ഭഗവാനെ ആണെങ്കിൽ ഭഗവാനെ തൊഴുന്നതോ സംസാരിക്കുന്നതോ അല്ലെങ്കിൽ ഭഗവാനുമായി ബന്ധപ്പെട്ട മഞ്ചാടിക്കുരു മയിൽപീലി എന്നിവയാണെങ്കിലും അന്നേദിവസം തന്നെ ഏതെങ്കിലും ശ്രീകൃഷ്ണm ക്ഷേത്രത്തിൽ ദേവന് നന്ദി പറയുകയും പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്.ഭഗവാൻ നമ്മളെ ശാസിക്കുന്നതാണ് കാണുന്നതെങ്കിൽ ദൈവത്തിന് നിരക്കാത്ത എന്തോ പ്രവർത്തി നമ്മൾ ചെയ്യുന്നതിന്റെ സൂചനയാണത്.
സ്വയം ആത്മ പരിശോധന നടത്തി അത് തിരുത്താവുന്നതാണ്. ശിവഭഗവാനെയോ ശിവക്ഷേത്രമോ ആണ് നിങ്ങൾ സ്വപ്നത്തിൽ കാണുന്നതെങ്കിൽ മഹാഭാഗ്യം എന്ന് വേണം പറയാൻ. നിങ്ങളുടെ ജീവിതം അടിമുടി മാറാൻ പോവുകയാണ് എന്നതിന്റെ വലിയ സൂചനയാണത്. ശിവക്ഷേത്രത്തിൽ ചെന്ന് പാലാഭിഷേകം ചെയ്യുന്നത് ഉത്തമമാണ്.ഇന്നുവരെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി ഉയരങ്ങൾ കീഴടക്കും.നാഗ ദൈവങ്ങളെയാണ് നിങ്ങൾ സ്വപ്നത്തിൽ കാണുന്നതെങ്കിൽ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന.
ഏതൊരു കാര്യവും വിജയം കൈവരിക്കും എന്നതിന്റെ സൂചനയാണിത്. ദുർഗ്ഗാദേവിയെ സ്വപ്നത്തിൽ കാണുകയാണെങ്കിൽ ശത്രു ദോഷം മാറുന്നതിന്റെ സൂചനയാണ്. മുരുകനെയാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ അന്നുതന്നെ മുരുക ക്ഷേത്രത്തിൽ ചെന്ന് തൊഴുന്നത് വളരെ നല്ലതാണ്. സ്വപ്നദർശനം നൽകുന്ന ദേവന്മാർക്ക് നന്ദി പറയുകയും അവരെ വണങ്ങുകയും ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും സമ്പൽസമൃദ്ധിയും വർദ്ധിപ്പിക്കും.