മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ കാണാൻ വളരെയധികം ഉത്സാഹമാണ് ആരാധകർക്ക്. പ്രത്യേകിച്ച് അവരുടെ കുട്ടിക്കാല ചിത്രങ്ങൾ ആകുമ്പോൾ എടുത്തു പറയേണ്ട ആവശ്യം തന്നെയില്ല. അത്രമാത്രം കൗതുകത്തോടെയാണ് പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പ്രേക്ഷകർ നോക്കി കാണാറുള്ളത്. അത്തരത്തിൽ മോളിവുഡിലെ നടിമാരിൽ ഒരാളായ താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നിന്നും വളരെ ചുരുക്കം പേർക്കെങ്കിലും ഈ നടി ഏതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.
നീലത്താമര എന്ന സിനിമയിലെ കുഞ്ഞിമാളുവായി വന്നു പ്രേക്ഷക ഹൃദയം കീഴടക്കിയ അർച്ചന കവിയുടെ ബാല്യകാല ചിത്രങ്ങളാണിത്. അർച്ചനയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. നീലത്താമര എന്ന ചിത്രത്തിൽ ശാലീന സുന്ദരിയായി ആരാധകർക്ക് മുമ്പിൽ എത്തുന്ന അർച്ചന മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിക്കുകയായിരുന്നു.
തന്റെ അഭിനയ മികവിലൂടെയും കഠിന പ്രയത്നത്തിലൂടെയും നിരവധി സിനിമകളിൽ അഭിനയിക്കുകയും തന്റെ കഴിവ് തെളിയിച്ച് സിനിമാമേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നീലത്താരിക്ക് ശേഷം മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, അബിയും ഞാനും തുടങ്ങി അനേകം സിനിമകളിൽ ഭാഗമാകാൻ അർച്ചനയ്ക്ക് സാധിച്ചു. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷ സിനിമയിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.
സിനിമകളിൽ സജീവമായിരുന്ന അർച്ചന ഇപ്പോൾ മിനിസ്ക്രീമിലേക്ക് ചുവട് മാറ്റം നടത്തിയിരിക്കുകയാണ്. ആരാധകരുമായി എപ്പോഴും കണക്റ്റഡ് ആയ് ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അർച്ചന എന്ന് പറയാം. അതുകൊണ്ട് തന്നെ സീരിയൽ ആയാലും സിനിമയായാലും യു ട്യൂബ് ചാനലിലൂടെ ആയാലും പ്രേക്ഷകരോടൊപ്പം ആയിരിക്കൻ താരം ശ്രമിക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആരാധകർക്ക് മുമ്പിൽ അർച്ചന എത്തുന്നത്. താരത്തെ വീണ്ടും കാണാൻ പറ്റുന്ന സന്തോഷത്തിലാണ് മലയാളികൾ.