മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലെ സുജയുടെ വരൻ ആരെന്നറിയാമോ??

മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന സീരിയലുകളിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പര ആരംഭിച്ച നാൾ മുതൽ മലയാളികൾ ഇരുകൈയും നീട്ടിയാണ് ഇതിലെ ഓരോ താരങ്ങളെയും ഒപ്പം പരമ്പരയെയും സ്വീകരിക്കുന്നത്. അത്തരത്തിൽ മലയാളികളുടെ ഇടയിൽ ഇടം പിടിച്ച നായികയാണ് സുജ. അഖിന ഷിബു ആണ് സുജ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കുന്നത്.

ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചാണ് അഭിനയ മേഖലയിലേക്ക് അഖിന ചുവടുവെക്കുന്നത്. അഖിന മിനിസ്ക്രീനിലേക്ക് എത്തിയപ്പോൾ മലയാളികൾക്ക് നല്ലൊരു നടിയെ ആണ് ലഭിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് അഖിന പ്രേക്ഷകർക്ക് മുമ്പിൽ ആദ്യമായ് എത്തുന്നത്. ഈ ഒരൊറ്റ പരമ്പരയിലൂടെ തന്നെ അഖിന മലയാളികളുടെ ഇഷ്ട കഥാപാത്രം ആവുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ നടിയുടെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ താരത്തിന്റെ പുതിയ സന്തോഷ വാർത്തയാണ് ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. താരത്തിന്റെ വിവാഹ നിശ്ചയം നടക്കു എന്ന് അറിയിച്ചുകൊണ്ടാണ് അഖിന തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത്. എൻഗേജ്മെന്റ് മെഹന്ദി ഡേ എന്ന ക്യാപ്ഷനുമായാണ് സുജ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഇരു കൈയിലും മെഹന്ദി ഇട്ട് ശാലീന സുന്ദരി ആയാണ് താരം എത്തുന്നത്.

അരുണിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. അഖിനയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ധാരാളം ആരാധകരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. 2019 ൽ ആരംഭിച്ച മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പര ഇന്നും മലയാളികളുടെ ഇഷ്ട പരമ്പര ആയ് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. യുവ കൃഷ്ണ, മാളവിക, രേഖ രതീഷ് തുടങ്ങി നിരവധി താരങ്ങളാണ് ഈ സീരിയലിൽ വേഷമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *