നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എന്നാൽ നിങ്ങളുടെ ശരീരത്തിൽ കാൽസ്യം കുറവാണ്….

പല മാറ്റങ്ങളും പല രോഗങ്ങളുടെയും ലക്ഷണമാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ പല വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ് പലതരത്തിലുള്ള ലക്ഷണങ്ങളായാണ് കാണപ്പെടുന്നത്. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു പ്രധാന ഘടകമാണ് കാൽസ്യം. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ഇത്.

എല്ലിനും പല്ലിനും മാത്രമല്ല പേശികൾക്കും ഇത് വളരെ ആവശ്യമാണ്. പേശി വലിവ് മൂലമാണ് പലപ്പോഴും കൈകാൽ വേദനകൾ ഉണ്ടാകുന്നത്. ഇതിനുള്ള പ്രധാന കാരണം ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നതാണ്. നല്ല ആരോഗ്യമുള്ള മസിലുകൾ ലഭിക്കണമെങ്കിൽ ജിമ്മിൽ പോയതുകൊണ്ട് മാത്രം ഒരു കാര്യവുമില്ല. ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാതെ ആവുമ്പോൾ അവ എല്ലുകളിൽ നിന്ന് അത്.

എടുക്കുന്നു. ഇതുമൂലം എല്ലുകളുടെ ബലം കുറയുകയും എല്ല് തേയ്മാനം എന്ന രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ആവശ്യത്തിന് കാൽസ്യം ലഭിക്കാതെ വരുമ്പോൾ നഖങ്ങൾ പൊട്ടിപ്പോകുന്നു. കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ അത് ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്നു. ഇതുമൂലം ശ്വാസനാളത്തിലും കുടലിലും അണുബാധ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. സ്ത്രീകളിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ ആർത്തവ സമയത്ത് .

അവർക്ക് ധാരാളം വേദന അനുഭവപ്പെടേണ്ടി വരുന്നു. ഇതുമൂലം അമിത രക്തസ്രാവവും വേദനയും ഉണ്ടാകുന്നു. കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിനായി ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. മുരിങ്ങയില സോയാബീൻസ്, ചീര,എള്ള്, നെല്ലിക്ക, ഞണ്ട്, ചില ചെറുമത്സ്യങ്ങൾ ഇവയിലെല്ലാം ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് കാൽസ്യം ആകിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി യും മഗ്നീഷവും ആവശ്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *