നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ നിങ്ങളുടെ കരൾ തകരാറിലാകാൻ പോകുന്നു…

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ. കരളിനെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് . ഇത് കാലക്രമേണ കരളിൻറെ പ്രവർത്തനത്തെ ബാധിക്കുന്നു. തുടക്കത്തിൽ ഈ രോഗത്തിന് പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഈ രോഗത്തെ നിശബ്ദ രോഗം.

എന്നാണ് വിളിക്കുന്നത്. ഫാറ്റി ലിവർ രണ്ട് തരത്തിലുണ്ട് , കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും അവയവത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിൽ ഈ രോഗത്തെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് വിളിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നോൺ ആൽക്കഹോളിക് സ്റ്റിറ്റോ ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നു.

ശരീരഭാരം കുറയുക, അമിതമായ ക്ഷീണം, ശർദ്ദി, ഓക്കാനം, ബലഹീനത, കണ്ണുകളിലെ മഞ്ഞനിറം, വിട്ടുമാറാത്ത ചൊറിച്ചിൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കരളിൻറെ പ്രവർത്തനം തകരാറിലാകുമ്പോൾ ആമാശയത്തിൽ ദ്രാവകം കെട്ടിക്കിടക്കുകയും സാധാരണ ആമാശയെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു ഇതുമൂലം വയറു വീർത്തു വരുന്നതായി കാണാം.

കരൾ രോഗങ്ങളുടെ പ്രധാന ലക്ഷണം ആയി ഇതിനെ കണക്കാക്കുന്നു.തെറ്റായ ജീവിത ശൈലിയാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. ജീവിതശൈലി രോഗങ്ങൾ ആയ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ,അമിതഭാരം എന്നിവ ഫാറ്റി ലിവറിന് കാരണമാവാം. തിരിച്ചറിയാതെ പോകുന്ന ഫാറ്റി ലിവർ മറ്റുപല സങ്കീർണ രോഗങ്ങൾക്കും കാരണമാവും.

Leave a Reply

Your email address will not be published. Required fields are marked *