നിങ്ങൾക്കും ഉണ്ടോ ഈ പ്രശ്നങ്ങൾ… മലബന്ധംകീഴ്‌വായു ഗ്യാസ് ഇവ പമ്പകടക്കാൻ കിടിലൻ വിദ്യകൾ..

ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. നെഞ്ചിരിച്ചൽ ഗ്യാസ് മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. തുടർച്ചയായിട്ടുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ഗ്യാസ്, കീഴ്‌വായു മലബന്ധം എന്നിവയെല്ലാം.

ഇവയുടെ പ്രധാന കാരണം ദഹനപ്രക്രിയ നടക്കാത്തതാണ്. ഈ ദഹന പ്രശ്നങ്ങൾ പ്രമേഹം, വൃക്കാ രോഗങ്ങൾ, കൊളസ്ട്രോൾ, എന്നിങ്ങനെ പല രോഗങ്ങളിലേക്കും കാരണമാകുന്നു. ഭക്ഷണം വ്യായാമ കുറവ്, ചില മരുന്നുകൾ, നിർജലീകരണം ആമാശയ രോഗങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകും. സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, നല്ലതുപോലെ ചവച്ചരച്ച് കഴിക്കാതിരിക്കുക, തുടങ്ങിയവയും ഗ്യാസ്ട്രബിൾ.

ഉണ്ടാക്കുന്നതിന് കാരണംആകുന്നു. അസിഡിറ്റി വർദ്ധിക്കുന്നത് അൾസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. മനംപിരട്ടൽ വയറുവേദന , ഏമ്പക്കം , വീർക്കൽ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് ദഹനം ശരിയായി നടക്കാത്തത് കൊണ്ടാണ്. ഭക്ഷണരീതിയിൽ മാറ്റം വരുത്തി കൊണ്ട് ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. നാരുകൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക ഇതുമൂലം മലബന്ധം.

ഇല്ലാതാകും. തവിട് കളയാത്ത ചുവന്ന അരി ആണ് ഏറ്റവും ഉത്തമം. പഴങ്ങൾ പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വെള്ളം ധാരാളം കുടിക്കുക മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുക. ഇതിലൂടെ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. ചിട്ടയായ വ്യായാമത്തിലൂടെ ദഹന പ്രക്രിയ എളുപ്പത്തിൽ ആക്കാം. ചില വീട്ടുവൈദ്യങ്ങൾ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉലുവ മഞ്ഞൾ, കസ കസ എന്നിവ ദഹനത്തിന് വളരെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *