ഡയബറ്റിസ് അഥവാ പ്രമേഹം ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും വളരെ സുലഭമാണ്. ഇത് ഒരു ഗുരുതര രോഗം തന്നെയാണ്. ശരീരത്തിൽ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണിത്. വർദ്ധിച്ച ദാഹം, വിശപ്പ്, മധുരത്തോട് കൂടുതൽ ഇഷ്ടം, ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, മുറിവ് ഉണങ്ങാനുള്ള താമസം, ലൈംഗിക പ്രശ്നങ്ങൾ എന്നിവയാണ് .
പ്രമേഹത്തിന്റെ പൊതുവായ ലക്ഷണങ്ങൾ. ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുമ്പോഴാണ് ഈ രോഗം ഉണ്ടാവുന്നത്. വേണ്ട രീതിയിൽ ഈ രോഗം ചികിത്സിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമാവും. പഞ്ചസാര കഴിക്കുന്നത് കൊണ്ട് മാത്രമല്ല പ്രമേഹം വരുന്നത് ആഹാര രീതിയിലെ ക്രമക്കേട് അമിതഭാരം വ്യായാമക്കുറവ് എന്നിങ്ങനെ പല കാരണങ്ങളുണ്ട്.
ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് പ്രധാന കാരണം. പാരമ്പര്യമായി ഈ രോഗം വരാനുള്ള സാധ്യതയുണ്ട് എന്നാൽ ഇത് മുന്നിൽകണ്ട് ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ ഈ രോഗം പിടിപെടില്ല. ഈ രോഗത്തിന് തുടക്കത്തിൽ ചികിത്സ ആവശ്യമില്ല. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് നിയന്ത്രിക്കാം. ഇതിലൂടെ വ്യത്യാസം വരുന്നില്ലെങ്കിൽ തീർച്ചയായും.
രോഗം ചികിത്സിക്കേണ്ടതുണ്ട്. ഹൃദയം വൃക്ക കണ്ണ് എന്നീ ശരീരഭാഗങ്ങളിൽ ഈ അസുഖം വേഗത്തിൽ ബാധിക്കും. മരുന്നുകൾ കഴിക്കേണ്ടത് ആലോചിച്ച് വിഷമിക്കുന്നവരാണ് മലയാളികൾ. എന്നാൽ ഈ രോഗം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ചേ മതിയാവൂ അല്ലെങ്കിൽ ജീവൻ വരെ നഷ്ടമാവും. പ്രമേഹ മരുന്നുകൾ ഒരിക്കലും വൃക്കയെ ബാധിക്കുന്നില്ല. ചെറുപ്പം മുതൽ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ നമ്മുടെ ഭാവി തലമുറ ഈ രോഗത്തിൻറെ കീഴിലാകും…