കൈകളിൽ തരിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഇത് നിസ്സാരമല്ല ,ഈ രോഗം ഉടൻതന്നെ ചികിത്സിക്കേണ്ടതുണ്ട്..

വളരെ സാധാരണയായി വ്യക്തികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാർപ്പൽ ടണൽ സിൻഡ്രം. ഉള്ളം കൈയുടെ അടിഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ശരീരഘടനയാണ് കാർപ്പൽ ടണൽ. ടെൻഡെനുകളും മീഡിയൻ നാഡിയും കാർപൽ ടണലിന് താഴെ കടന്നുപോകുന്നു. തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയ്ക്കാണ് മീഡിയ നാഡി സംവേദന ശമത നൽകുന്നത്.

കനാലിന്റെ വലുപ്പം കുറയുകയോ ടെൻഡുകൾക്ക് ചുറ്റുമുള്ള ലൂബ്രിക്കേഷൻ ടിഷ്യുവിന്റെ വീക്കത്തിന്റെ വലിപ്പം കൂടുകയോ ചെയ്യുമ്പോൾ മീഡിയം നാഡിക്ക് കംപ്രഷൻ സംഭവിക്കുന്നു. കയ്യിൽ ഉണ്ടാകുന്ന മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ കത്തുന്ന സംവേദനങ്ങൾ തുടങ്ങിയവയെ എല്ലാമാണ് ചില ലക്ഷണങ്ങൾ. ഇത് ചികിത്സിച്ചില്ലെങ്കിൽ പേശികളിൽ ബലഹീനത ഉണ്ടാക്കും.

അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയിഡിസം, സന്ധിവാതം, പ്രമേഹം തുടങ്ങിയവയെല്ലാം കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദ്ദം ചെലുത്തുമ്പോൾ ഈ അവസ്ഥയുണ്ടാവാം. കൂടാതെ കമ്പ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുമ്പോൾ ഇത് ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. ഈ രോഗാവസ്ഥ ബാധിച്ച ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തകരാറിലാകുന്നു.

ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. ഈ രോഗാവസ്ഥ തടയുന്നതിനായി വിറ്റാമിനുകൾ, ചില ആൻറി ഡിപ്രഷൻ മരുന്നുകൾ എന്നിവയെല്ലാം ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ആരോഗ്യകരമായ ശീലങ്ങൾ പരിശീലിക്കുന്നതും ഏറെ നല്ലതാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ പോലെയുള്ള മരുന്നുകൾ കഴിക്കാവുന്നതാണ്. പ്രമേഹം, സന്ധിവാതം, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ രോഗങ്ങൾ മുൻ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ആവർത്തിച്ചുള്ള സമ്മർദ്ദം ഒഴിവാക്കുക. ജോലിക്കിടയിൽ ശരിയായ ഇടവേളകൾ എടുക്കുക. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.