സവാള ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കൂ.. പല രോഗങ്ങൾക്കും ഉള്ള ഒരു ഉഗ്രൻ പരിഹാരരീതി..

വീടുകളിലെ നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സവാള. ഭക്ഷണത്തിൽ മാത്രമല്ല ഇത് ഉപയോഗിക്കാൻ കഴിയുന്നത് ഇവയ്ക്ക് ഔഷധഗുണങ്ങൾ ഏറെയുണ്ട്. ഇന്ന് സവാള ഉപയോഗിക്കാത്ത കറികൾ വളരെ വിരളമാണ്.സവാള ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. സോഡിയം ഫോസ്ഫറസ്, സെലീനിയം, പൊട്ടാസ്യം സൾഫർ, കാൽസ്യം തുടങ്ങിയ മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രയേറെ ഗുണങ്ങളും ഇതിനുണ്ട്.

സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.പ്ലേറ്റ്ലെറ്റുകൾ അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദയ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് സവാള. സവാള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു കൊണ്ടു പോകുന്നു. പ്രമേഹ രോഗികൾക്കും ഇത് വളരെ നല്ലതാണ്. സവാള പച്ചയ്ക്ക് അരിഞ്ഞ് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ ഉത്തമം തന്നെ. സവാള കൂടുതലായി ഉപയോഗിക്കുമ്പോൾ വായിൽ നിന്ന് ഒരു ഗന്ധം വരാറുണ്ട്.ഈ ഗന്ധത്തിന് കാരണം അതിലെ സൾഫ്യൂറിക് സംയുക്തങ്ങളാണ്. എന്നാൽ അമിതമായി ഇത് ഉപയോഗിച്ചാൽ നമ്മുടെ ശ്വസനത്തിനും വിയർപ്പിനും ദുർഗന്ധം ഉണ്ടാവും. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഇവ സഹായിക്കുന്നു.

സവാളയുടെ തൊലി മുറിവുകളിൽ വെച്ച് കെട്ടുന്നത് ബ്ലീഡിങ് നിൽക്കുന്നതിന് സഹായിക്കും. തൊലിയിൽ ഉണ്ടാകുന്ന അരിമ്പാറ മാറുന്നതിനായി ഉള്ളിയുടെ നീര് ഉപയോഗിക്കാം അല്ലെങ്കിൽ ഒരു കഷ്ണം സവാള അതിൽ വെച്ച് കെട്ടാം. വീട്ടിലെ ചെറു പ്രാണികളുടെ ശല്യം ഒഴിവാക്കാൻ സവാളയുടെ നീര് സ്പ്രേ ചെയ്തു ഉപയോഗിക്കാവുന്നതാണ്. ഇത്രയേറെ ഉപയോഗങ്ങളും ഗുണങ്ങളും ഉള്ള ഈ പദാർത്ഥത്തെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *