അമ്പലത്തിൽ നൃത്തം ചെയ്ത് ദിവ്യ ഉണ്ണി!! കുസൃതി കാട്ടിയും ചുവടുവെച്ചും മകളും.

മലയാളികൾക്ക് സുപരിചിതമായ നടിയാണ് ദിവ്യ ഉണ്ണി. വളരെ ചുരുക്കം കാലങ്ങളിൽ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ച ദിവ്യ ഉണ്ണി ഏവരുടെയും പ്രിയങ്കരിയാണ്. കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെയാണ് നായിക കഥാപാത്രത്തിൽ മലയാളികൾക്ക് മുൻപിൽ എത്തുന്നത് പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴും താരം ജീവൻ നൽകിയ കഥാപാത്രങ്ങളെ ഒത്തിരി സ്നേഹത്തോടെ ആണ് ആരാധകർ ഓർക്കുന്നത്. ദിവ്യ ഉണ്ണി നല്ലൊരു അഭിനേതാവ് മാത്രമല്ല അതിലുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. ചെറുപ്രായം തൊട്ട് ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കാൻ തുടങ്ങിയ ദിവ്യ ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയവയും തന്റെ പരിശ്രമത്തിലൂടെ ആർജിച്ചെടുത്തു.

വിവാഹശേഷം സിനിമാ മേഖലയിൽ നിന്ന് അകന്നുനിന്ന നടി ദിവ്യ ഇപ്പോഴും നൃത്തവുമായ് മുന്നോട്ട് പോകുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസങ്ങളിലാണ് തന്റെ പുതിയ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ അമൂല്യ നിമിഷങ്ങൾ ക്യാപ്ഷനോട്‌ കൂടിയിട്ടാണ് നടി ദിവ്യ ഉണ്ണി ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. നവരാത്രിയോട് അനുബന്ധിച്ച് അമ്പലത്തിൽ കൃഷ്ണന് മുമ്പിൽ നൃത്തം കളിക്കുന്നതാണ് വിഡിയോയിൽ.

എന്നാൽ അതിനിടയിലുള്ള ദിവ്യയുടെ മകളുടെ കുസൃതികൾ ആണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ദിവ്യ ഉണ്ണി നൃത്തം വെക്കുമ്പോൾ അത് നോക്കി അതുപോലെ തന്നെ ചുവട് വയ്ക്കാൻ ശ്രമിക്കുകയാണ് ഇളയ മകൾ ഐശ്വര്യ. സമൂഹ മാധ്യമങ്ങളിൽ നിന്ന് താരത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ഈ കൊച്ചു മിടുക്കിയുടെ കുസൃതികൾ ഏറ്റെടുക്കുകയും ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *