ഡാൻസ് പഠിപ്പിച്ച് ദിൽഷയും എടുത്തു പൊക്കി ജാസ്മിനും.!! ‘മോളെ ദില്ലു എന്ന് വിളിച്ച് ജാസു’ പൊട്ടിച്ചിരിച്ച് പ്രേക്ഷകർ.

ബിഗ് ബോസ് സീസൺ ഫോറിലൂടെ ഏവർക്കും പരിചയമായ വ്യക്തികളാണ് ദിൽഷ പ്രസന്നനും ജാസ്മിനും. ഇരുവരും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളായ് ആണ് മലയാളികൾക്ക് മുൻപിൽ ആദ്യമായ് എത്തുന്നത്. തുടർന്ന് ഈ ഷോയിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി എത്തുന്ന ഇവർക്കിടയിൽ തുടക്കത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മറന്നു ഒന്നിക്കുകയാണ് ജാസ്മിനും ദിൽഷയും.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇവർക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. താരങ്ങളുടെ ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ജാസ്മിന്റെയും ദിൽഷയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും. ഇരുവരുടെയും വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇത് നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റിയത്.

തുടർന്ന് ഇവരുടെ ഈ കൂടിച്ചേരൽ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മോളെ ദില്ലു എന്നു വിളിച്ച് ജാസ്മിൻ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതും ഏറെ സന്തോഷത്തോടെ ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കുന്നത് എല്ലാം ആണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ആക്കി പങ്കുവെച്ചിരിക്കുന്നത്. ഇവർ ഒന്നിച്ചുള്ള രസകരമായ നിമിഷങ്ങളിൽ ദിൽഷ ജാസ്മിനെ ഡാൻസ് പഠിപ്പിക്കുകയും എന്നാൽ അതൊന്നും ശരിയാവാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.

തുടർന്ന് ജാസ്മിൻ ദിൽഷയെ എടുത്തു പൊക്കുകയും ഒത്തിരി സന്തോഷത്തോടെ ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിന്നത്. ഒരുപാട് ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ജാസ്മിനും ദിൽഷയും കണ്ടുമുട്ടി എന്നും ഇവരുടെ ഈ റീയൂണിയൻ ഏറെ കാത്തിരുന്നതാണെന്നും ആരാധകർ പറയുന്നു. ധാരാളം പേരാണ് ഇവരുടെ ചിത്രങ്ങൾക്കും വിഡിയോക്കും ലൈക്കുകൾ നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *