ചിത്രത്തിലെ ഈ യുവ നായിക എന്ന് മനസ്സിലായോ?? മലയാള സിനിമയിലെ താരദമ്പതികളുടെ ഈ മകളെ തിരിച്ചറിഞ്ഞെങ്കിൽ വേഗം പറയൂ!!

മലയാളി പ്രേക്ഷകർക്ക് അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾ കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടിക്കാല ചിത്രങ്ങൾ ആകുമ്പോൾ എടുത്തുപറയേണ്ട ആവശ്യമില്ല. അത്രയ്ക്ക് അധികം ഉത്സാഹത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. അത്തരത്തിൽ മലയാളികളുടെ മനം കവർന്ന യുവ നായികയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വളരെ ചുരുക്കം പേർക്കെങ്കിലും ചിത്രങ്ങൾ കണ്ട് താരം ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ കല്യാണി പ്രിയദർശന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. പ്രിയദർശൻ ലിസി ദമ്പതികളുടെ മകളായ കല്യാണി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഈ താര ദമ്പതികളുടെ മകൾ എന്നതിലുപരി സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു കല്യാണി എന്നു പറയാം.

തന്റെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ച പ്രേക്ഷകശ്രദ്ധ കൂടുതൽ ആകർഷിക്കാൻ കല്യാണയ്ക്ക് സാധിച്ചു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും വരനെ ആവശ്യമുണ്ട് എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളികളുടെ ശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചത്. തുടർന്ന് മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം ബ്രോ ഡാഡി, തല്ലുമാല എന്നീ സിനിമകളിലും അഭിനയിക്കാൻ കല്യാണിക്ക് ഭാഗ്യം ലഭിച്ചു.

കല്യാണി അഭിനയിച്ച എല്ലാ സിനിമയ്ക്കും മലയാളി പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ തല്ലുമാല എന്ന സിനിമയ്ക്കും അതിഗംഭീര അംഗീകാരമാണ് ആരാധകർ നൽകിയത്. ചുരുക്കം സമയത്തിനുള്ളിൽ തന്നെ മലയാള സിനിമയിലെ യുവ നായകന്മാരുമായി എല്ലാം അഭിനയിക്കാനും കല്യാണിക്ക് ഭാഗ്യ ലഭിച്ചു എന്നു പറയാം. നിരവധി പേരാണ് കല്യാണി പ്രിയദർശന്റെ പുതിയ സിനിമകൾക്ക് ആയും ഒപ്പം തന്നെ കൂടുതൽ വിശേഷങ്ങൾക്കായും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *