യുവതി യുവാക്കളുടെ പ്രിയങ്കരിയായ ഈ താരമേതെന്ന് മനസിലായില്ലേ?? ഈ മിടുക്കി ആരെന്ന് പിടികിട്ടിയെങ്കിൽ ഉത്തരം പറയു.

അഭിനേതാതാക്കളുടെ ചെറുപ്പകാല ചിത്രങ്ങൾ കാണാനും താരങ്ങളെ കുറിച്ച് കൂടുതൽ അറിയാനും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തുവന്ന യുവ നായികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ച് ചെറുപുഞ്ചിരിയോട് കൂടി നിൽക്കുന്ന താരം ഏതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ബാല്യകല ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ ചിലർക്കേങ്കിലും താരമേതെന്ന് മനസിലാക്കാൻ സാധിച്ചില്ല. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മലർ എന്ന കഥാപാത്രത്തെ അതിമനോഹരമായ് അവതരിപ്പിച്ച താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത്. സായ് പല്ലവി ആണ് ഈ കഥപത്രത്തെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

മലയാളി അല്ലെങ്കിൽ പോലും താരത്തിന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. തുടർന്ന് കലി, ഫിദ, അതിരൻ എന്നിങ്ങനെ ഒട്ടനേകം സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായ്‌ മാറുകയും ചെയ്തു. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ഡാൻസർ കൂടിയാണ് സായ് പല്ലവി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമ മേഖലയിൽ ശോഭിക്കാൻ സായ് പല്ലവിക്ക് സാധിച്ചത്. നിരവധി യുവാക്കളുടെ ഹരമാണ് ഈ നടി എന്ന് നിസംശയം പറയാം.

അത്രമാത്രം മലർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിക്കുകയും സിനിമാ മേഖലകളിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗി എന്ന സിനിമയാണ് സായി പല്ലവിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയ്ക്ക് ആരാധകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒപ്പം തന്നെ താരത്തിന്റെ പുതിയ സിനിമകൾക്കായും വിശേഷങ്ങൾക്കായും കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *