മതിലും ചാരി നിക്കുന്ന ഈ കൊച്ചു മിടുക്കൻ ആരെന്ന് പിടികിട്ടിയോ?? ഈ യുവനാടനെ മനസിലായെങ്കിൽ ഉത്തരം പോന്നോട്ടെ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡ് ആയ് മാറിയിരിക്കുകയാണ് ഏവരുടെയും കുട്ടിക്കാല ചിത്രങ്ങൾ. മലയാളികൾ ഒത്തിരി സന്തോഷത്തോടെയാണ് അവരുടെ ഇഷ്ട നടീ നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ നോക്കുന്നത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഈ യുവ നടന്റെ ചിത്രങ്ങൾ. ചിത്രത്തിൽ നിന്നും താരമേതെന്ന് മനസ്സിലാക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും സാധിച്ചിട്ടില്ല.

ഗണപതി പൊതുവാൾ എന്ന യുവ നടന്റെ ചെറുപ്പകാല ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഈ താരത്തിന്റെ പേരിനേക്കാൾ വിനോദയാത്ര എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പാടിയ ഗാനമാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. പാലും പഴവും കൈകളിലേന്തി എന്ന രണ്ടു വരി പാട്ട് ഒരുപാട് കാലം മലയാളികളുടെ നാവിൻ തുമ്പിൽ നിറഞ്ഞുനിന്നതാണ്. ബിഫോർ ദ റൈൻ എന്ന സിനിമയിലൂടെ ആണ് ഗണപതി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

എങ്കിലും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലൂടെയാണ് ഗണപതിയെ ഏവരും കൂടുതൽ തിരിച്ചറിയുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്‌ത്‌ മലയാളികളുടെ പ്രിയങ്കരനായി മാറുകയും ചെയ്തു. സിനിമകളിൽ മാത്രമല്ല നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച് ഗണപതി തന്റെ കഴിവ് തെളിയിച്ചു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന സിനിമയാണ് ഗണപതിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ.

ധാരാളം സിനിമകളിൽ അഭിനയിച്ച നടൻ ഗണപതി മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തി. തന്റെ അഭിനയം മികവിലൂടെ സിനിമ മേഖലയിൽ തിരക്കുള്ള നടനായി മാറുകയും ചെയ്തു. കൂടാതെ നിരവധി സിനിമകളാണ് ഈ നടന്റെ പുറത്തിറങ്ങാൻ ആയുള്ളത്. ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ നടൻന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ പുതിയ ചിത്രങ്ങൾ കാണാനും ഏറെ ആകാംഷയോടെയാണ് മലയാളി പ്രേക്ഷകർക്ക് ഇരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *