മരുന്നുകൾ ഇല്ലാതെ പ്രമേഹം മാറ്റാം.. ഈ രീതി ഉപയോഗിച്ചു നോക്കൂ..

മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ അവസ്ഥ കണ്ടുവരുന്നു. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. ഈ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുമ്പോഴാണ് പ്രമേഹം എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. വളരെ വലിയ വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണിത് .

അമിതമായ ദാഹവും വിശപ്പും, ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, ശരീരഭാരം കുറയുക അല്ലെങ്കിൽ നന്നായി കൂടുക, ക്ഷീണം, കാഴ്ചമങ്ങൽ, ചർമ്മത്തിലെ അണുബാധ, കൈകളിലോ കാലുകളിലോ അനുഭവപ്പെടുന്ന തരിപ്പ്, പതുക്കെ ഉണങ്ങുന്ന മുറിവുകൾ ഇവയെല്ലാമാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇന്നത്തെ ഭക്ഷണ രീതിയിൽ വന്ന വലിയ മാറ്റങ്ങളാണ് ഒരു പരിധിവരെ ഈ രോഗത്തിന്.

കാരണമാകുന്നത്. ഈ രോഗം ഉണ്ടാവുമ്പോൾ കണ്ണുകൾ വൃക്കകൾ പല്ലുകൾ ഞരമ്പുകൾ എന്നിവയെ ഗുരുതരമായി ബാധിക്കാം. ഹൃദയാഘാതം തുടങ്ങിയ മരണത്തിനിരയാക്കുന്ന രോഗത്തിന് പ്രമേഹം കാരണമായേക്കാം. പാരമ്പര്യമായി ഈ രോഗമുള്ളവർ ഇത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയിലും ഈ രോഗം പിടിപെട്ടേക്കാം.

ആരോഗ്യകരമല്ലാത്ത ജീവിതരീതി അമിതവണ്ണം പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ഇതുമൂലം പല ജീവിതശൈലി രോഗങ്ങളും പിടിപെടുന്നു. തുടക്കത്തിൽ തന്നെ രോഗം മനസ്സിലാക്കി അതിന് ആവശ്യമുള്ള പ്രതിവിധികൾ എടുക്കേണ്ടതുണ്ട്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനായി ചിട്ടയായ ജീവിത രീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *