കിടിലൻ ചിത്രങ്ങളുമായി ദീപ്തി സതി… ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന സിനിമയിലൂടെയാണ് ദീപ്തി ആദ്യമായി അഭിനയ ജീവിതത്തിന് ചുവട് വെച്ച് തുടങ്ങുന്നത്. മലയാളി അല്ലെങ്കിൽ പോലും തന്റെ കഴിവ് കൊണ്ട് മലയാളികളുടെ മനം കവരുകയായിരുന്നു ദീപ്തി. മലയാളത്തിൽ മാത്രമല്ല കന്നട, തെലുങ്ക്, തമിഴ്, മറാത്തി തുടങ്ങിയ അന്യഭാഷ സിനിമകളിൽ അഭിനയിച്ച് ദീപ്തി ആരാധകരെ സ്വന്തമാക്കുകയായിരുന്നു. ധാരാളം പേരാണ് ദീപ്തിക്ക് ആരാധകരായി ഉള്ളത്.

വളരെ ചുരുക്കം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും ആ സിനിമകളെയും ദീപ്തിയെയും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. നീന എന്ന സിനിമയ്ക്ക് ശേഷം പുള്ളിക്കാരൻ സ്റ്റാറാ, ഡ്രൈവിംഗ് ലൈസൻസ്, ലളിതം സുന്ദരം, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് ദീപ്തി. നിരവധി ഡാൻസ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകർക്ക് മുമ്പിൽ എല്ലായിപ്പോഴും എത്തുന്നത് കൊണ്ട് തന്നെ ഈ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ഉത്സാഹമാണ് ആരാധകർക്ക്.

സിനിമകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും വിധികർത്താവായി മലയാളികൾക്കു മുൻപിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ദീപ്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുത്തൻ ചിത്രങ്ങൾ പങ്കുവെക്കുന്നത്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ദീപ്തി. അത്തരത്തിൽ ഒരു യാത്രയ്ക്കിടയിൽ വെച്ചുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യുന്നത്. ഹിമാചൽ പ്രദേശ് ആണ് യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്.

ഈ യാത്രയിൽ ഒരു മുയലിനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന വളരെ മനോഹരമായി ദൃശ്യങ്ങളാണ് പങ്കുവെക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി താരങ്ങളും ആരാധകരും ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തിയിരുന്നു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയിലൂടെയാണ് ദീപ്തി വീണ്ടും മലയാളികൾക്ക് മുൻപിൽ എത്തുന്നത്. ഈ സിനിമയിലൂടെയുള്ള താരത്തിന്റെ ഗംഭീരപ്രകടനം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by moonchild (@deeptisati)

Leave a Reply

Your email address will not be published. Required fields are marked *