നമ്മുടെ ജീവിതത്തിൽ നല്ലതും ചീത്തയും രണ്ടും നടക്കുന്നതിന്റെ മുന്നോടിയായി പ്രകൃതി നമുക്ക് ചില സൂചനകൾ കാട്ടിത്തരുന്നു. ഈ സൂചനകളെ പറ്റി ഗരുഡപുരാണത്തിലും ശിവപുരാണത്തിലും നിമിത്ത ശാസ്ത്രത്തിലും വളരെ വ്യക്തമായി പറയുന്നുണ്ട്. മരണം സംഭവിക്കുന്നതിന് മുൻപായി പ്രകൃതി കാണിച്ചുതരുന്ന ചില ലക്ഷണങ്ങളുണ്ട്.
ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻതന്നെ അതിനുള്ള പരിഹാരം ചെയ്തു ദോഷത്തിൽ നിന്ന് മുക്തി നേടുക. നമ്മുടെ ജീവിതത്തിൽ മരണതുല്യമായി എന്തെങ്കിലും സംഭവിക്കാൻ പോകുന്നതിന്റെ മുൻപായി പിതൃക്കൾക്ക് അത് അറിയുവാൻ സാധിക്കും. ഇതിൻറെ സൂചനകൾ കാക്ക വഴി മനസ്സിലാവുന്നതാണ്, യാതൊരു കാരണവുമില്ലാതെ കാക്ക നമ്മുടെ തലയിൽ കൊത്താൻ വരുന്നത്.
അതീവ ദുഃഖം അല്ലെങ്കിൽ മരണതുല്യമായ ദുഃഖം നമ്മുടെ വീട്ടിൽ സംഭവിക്കാൻ പോകുന്നു എന്നുവേണം മനസ്സിലാക്കാൻ. വീടിനു മുകളിൽ ആയി കാക്ക കൂടു വെക്കുന്നതും വളരെയധികം ദോഷം ചെയ്യും. അത് ഒരിക്കലും അനുവദിക്കാൻ പാടുള്ളതല്ല. പൂജാമുറിയിൽ നിലവിളക്ക് കത്തിക്കാൻ പോകുമ്പോൾ പല്ലി ചത്ത് കിടക്കുന്നത് വളരെ ദോഷകരമാണ്. ഇതിനുള്ള പരിഹാരവും കാണേണ്ടതാണ്.
ചന്ദ്രൻറെയും സൂര്യന്റെയും പ്രകാശത്തിന് ചൈതന്യമില്ലാത്തതായി ഒരു വ്യക്തിക്ക് തോന്നുന്നുണ്ടെങ്കിൽ അതും വളരെ ദോഷകരമായ ഒന്നാണ്. മരണം അടുക്കുന്നതിന്റെ സൂചനയായിട്ടാണ് അതിനെ ശിവപുരാണത്തിൽ പറയുന്നത്. വീടിൻറെ തുളസിത്തറയ്ക്ക് അരികിലായി ഏതെങ്കിലും പക്ഷികൾ ചത്തു കിടക്കുന്നതു നിങ്ങളുടെ വീട്ടിൽ വരാൻ പോകുന്ന ഒരു മരണ ദുഃഖത്തിന് തുല്യമാണ് ആ പക്ഷിയുടെ മരണം. ഉടൻതന്നെ വലിയ രീതിയിലുള്ള അപകടം വരും എന്നതിൻറെ കൃത്യമായ സൂചനയാണിത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.