ദേ ഇമ്മടെ ഉണ്ണിയേട്ടനും ബസന്തിയും…വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി താരങ്ങൾ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

ഈ പറക്കും തളിക എന്ന സിമിനയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ താരമാണ് നിത്യ ദാസ്. വളരെ ചുരുക്കം സിനിമയിൽ അഭിനയിച്ചിട്ടുള്ളു എങ്കിലും നിത്യ എന്നും മലയാളികളുടെ ബസന്തിയാണ്. ഇന്നും ഈ സിനിമക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. മലയാളികളെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന സിനിമകളിൽ ഏറ്റവും മുന്നിൽ തന്നെ സ്ഥാനം പിടിക്കാൻ ഈ സിനിമക്ക് സാധിച്ചു പറയാം. സുന്ദരനും ഉണ്ണിയേട്ടനും ബസന്തിയും അത്ര മാത്രം ആരാധകർ സ്നേഹിക്കുന്നവരാണ്.

ഇപ്പോഴിതാ നീണ്ട വർഷങ്ങൾക്കു ശേഷം ബസന്തിയും ഉണ്ണിയേട്ടനും ഒന്നിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. 21 വർഷങ്ങൾക്ക് ശേഷമാണ് ദിലീപും നിത്യ ദാസും കണ്ടുമുട്ടുന്നത് എന്ന് തന്നെ പറയാം. സീ കേരളം ചാനലിലെ ഞാനും എന്റെ ആളും എന്ന പരിപാടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ ചാനലിൽ പുതിയതായി സംപ്രേക്ഷണം ചെയുന്ന ഫാമിലി ഷോയുടെ ഭാഗമായാണ് ഇരുവരും എത്തുന്നത്.

മാത്രമല്ല ഇരുവരും ഒന്നിച്ച് അടിപൊളി ഡ്യൂവറ്റ് ഡാൻസ് ഈ വേദിയിൽ കളിക്കുകയും ചെയ്യുന്നുണ്ട്. ഈ പറക്കും തളിക എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വളരെയധികം റിപ്പീറ്റ് വാല്യൂ ഉള്ളതായതുകൊണ്ട് തന്നെ ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനായി ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികൾ. സമൂഹ മാധ്യമങ്ങളിൽ സജീവമായ നിത്യ ദാസ് തന്നെയാണ് ഇരുവരുടെയും ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിത്യയുടെയും ദിലീപിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുന്നതോടെ ധാരാളം പേരാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ഡയലോഗുകളുമായി രംഗത്തെത്തുന്നത്. നടൻ ദിലീപ് മാത്രമല്ല സംവിധായകനും നടനും ആയ ജോണി ആന്റണിക്ക് ഒപ്പമുള്ള ചിത്രങ്ങളും നിത്യ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ നിത്യയുടെയും ദിലീപിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങളിലാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത്. അനേകം പേരാണ് ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *