Making Of Tasty Dates Achar ; ഈത്തപ്പഴം പച്ചമുളകും ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു വിഭവം തയ്യാറാക്കാം. ബിരിയാണിക്ക് എല്ലാം വിളമ്പുന്ന രുചികരമായ അച്ചാർ ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും രണ്ട് വറ്റൽമുളകും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് 10 പച്ചമുളക് ചേർത്തു കൊടുക്കുക പച്ചമുളക് നല്ലതുപോലെ വളർന്നു വരുമ്പോൾ അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക .
പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ചെറുതായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന 20 ഈന്തപ്പഴം ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. അതോടൊപ്പം തന്നെ പുള്ളിക്ക് ആവശ്യമായ വാളൻപുളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക.
എല്ലാം ഇളക്കി യോജിപ്പിച്ചതിനു ശേഷം രണ്ട് ടീസ്പൂൺ ശർക്കരയും ചേർക്കുക ശർക്കര വേണമെങ്കിലും വെള്ളത്തിൽ മിക്സ് ചെയ്തതിനുശേഷം ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഈന്തപ്പഴം നല്ലതുപോലെ വേവിച്ചെടുക്കുക നന്നായി വെന്തു വരുമ്പോൾ ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം പകർത്തി വയ്ക്കാം. Credit : Lillys natural tips