ഇന്ന് യുവതി യുവാക്കളെ ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. തലയിൽ താരൻ ഉണ്ടെങ്കിൽ അസഹനീയമായ ചൊറിച്ചിലും മുടികൊഴിച്ചിലും ഉണ്ടാവും എന്നതിൽ യാതൊരു സംശയവും വേണ്ട. തലയിലെ താരൻ ചിലപ്പോൾ മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ വരെ വീഴുമ്പോഴാണ് പലരും ഇതിനുള്ള പ്രതിവിധി തേടാറുള്ളത്.
താരൻ മാറാൻ പലതും ഉപയോഗിച്ചിട്ടും ഫലം ഒന്നും കാണാത്തവർ നിരവധിയുണ്ട്. ഇവ മാറാൻ പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില രീതികളാണ് പറയാൻ പോകുന്നത്. അതിൽ ആദ്യത്തേത് ഒലീവ് ഓയിൽ ഉപയോഗിക്കുക. ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക.
കുളിക്കുമ്പോൾ മുഖത്ത് ആവാത്ത വിധം കഴുകി കളയണം. അടുത്ത ഒരു രീതിയാണ് വെളിച്ചെണ്ണയും പച്ചക്കർ പൂരവും. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം അതിലേക്ക് പച്ചക്കർ പൂരം ഇടുക. ഇത് തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. താരൻ അകറ്റാനുള്ള നല്ലൊരു രീതിയാണിത്. നെല്ലിക്കയും തൈരും ഉപയോഗിച്ച് താരൻ പരിപൂർണ്ണമായി മാറ്റുവാൻ സാധിക്കും. അതിനായി കുറച്ചു നെല്ലിക്ക എടുത്ത് നന്നായി അരച്ച്.
അതിൻറെ നീര് എടുക്കുക ഇതിലേക്ക് തൈര് ചേർത്ത് മുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. വളരെ എളുപ്പത്തിൽ താരൻ അകറ്റാനുള്ള ഒരു രീതിയാണ്. ഏറ്റവും നല്ലൊരു ഔഷധമാണ് തുളസി. തുളസിയിലയും വേപ്പിലയും സമാസമം എടുത്ത് എണ്ണയിൽ മൂപ്പിച്ച് ആ എണ്ണ മുടിയിൽ തേക്കുന്നത് താരൻ കളയാൻ ഉള്ള ഒരു രീതിയാണ്. താരൻ അകറ്റാനുള്ള കൂടുതൽ പൊടിക്കൈകൾ