സാധാരണയായി മീൻ കറികളിൽ ധാരാളം ഉപയോഗിക്കുന്ന ഒരു പുളിയാണ് കുടംപുളി. എന്നാൽ ഭക്ഷണത്തിന് മാത്രമല്ല. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് കുടംപുളി. കുടംപുളി പാനീയം കുടിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വലിയ പരിഹാരമാണ്. ഇത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കുടംപുളി പാനീയം ശീലമാക്കുക. ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ് കുടംപുളി.
അതുപോലെ കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്കും വളരെ നല്ലതാണ്. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും. അതുപോലെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും അതുപോലെ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കുടംപുളി വെള്ളത്തിന് കഴിവുണ്ട്. ഇതിന്റെ സത്തിൽ ധാരാളം ഫൈറ്റ് കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കുഴപ്പിന്റെ ഉത്പാദനത്തെ തടയാൻ സഹായിക്കുന്നു.
കുടംപുളി കഴുകി വൃത്തിയാക്കി 10 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെച്ച് ശേഷം കുടംപുളി ആവശ്യത്തിന് വെള്ളമെടുത്ത് അതിൽ തിളപ്പിച്ച് വെക്കുക. അതിനുശേഷം ചൂടാറുമ്പോൾ ഭക്ഷണം കഴിക്കുന്നതിനു മുൻപായി കഴിക്കുക. ശരീരഭാരം കുറയ്ക്കുന്നത് കൊണ്ട് തന്നെ ഇത് ഹൃദയത്തെയും സംരക്ഷിക്കുന്നു. അതുപോലെ തന്നെ എല്ലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
കുടംപുളിയുടെ ശരീരം സ്വയമേ ഉല്പാദിപ്പിക്കുന്ന സെറോടോൺ എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. അതുപോലെ കുടംപുളി വെള്ളം വായിൽ കവിളിൽ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ ചുണ്ട് കഴിക്കാലുകൾ വിണ്ടുകീറുന്നതിന് ആ കുടംപുളിയുടെ വിത്തിൽ ഉള്ള തൈലം ഉപയോഗിക്കാറുണ്ട്. കൂടാതെ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുകയും അതുവഴി മലബന്ധം പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. നല്ല ആരോഗ്യത്തിന് കുടംപുളി വെള്ളം ശീലമാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.