സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു തലമുറയാണ് ഇന്നത്തേത്. സൗന്ദര്യസംരക്ഷണത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും മികച്ച ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ചർമത്തിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറുന്നു. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില രീതികൾ ഉപയോഗിച്ച് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കരുവാളിപ്പുകളും മാറ്റുവാൻ സാധിക്കുന്നു.
അല്പം തേനും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക, ആ മിശ്രിതം മുഖത്ത് നന്നായി സ്ക്രബ്ബ് ചെയ്യുക കുറച്ച് സമയം മസ്സാജ് ചെയ്യുന്നത് നല്ലതാണ്. അടുത്തതായി ഒരു ബൗളിലേക്ക് ചെറുനാരങ്ങയുടെ നീര്, അല്പം ഒലിവ് ഓയിൽ, തേൻ തുടങ്ങിയവയെടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരിച്ചു കൊടുക്കുക. മുഖത്തെ കരുവാളിപ്പ് മാറുന്നതിനും.
കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതായി ഈ മിശ്രിതം. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ചെറുനാരങ്ങ. ഔഷധമൂല്യങ്ങൾ ഒരുപാട് ഉള്ള ഈ പഴം ചർമ്മ സൗന്ദര്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ ഏറെ ഗുണകരമാണ്. മുഖത്തെ കരിവാളിപ്പും കറുത്ത പാടുകളും അകറ്റുന്നതിന് ഏറ്റവും നല്ലൊരു ഘടകമാണ് തേൻ.
ഇത് മുഖത്ത് തേക്കുന്നത് ചർമ്മ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായികമാകും. കെമിക്കലുകൾ അടങ്ങിയ പദാർത്ഥത്തിൽ പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും മികച്ചത്. വളരെ ഫലപ്രദമായ ഇത് ചർമ്മ പ്രശ്നങ്ങൾ നേരിടുന്നവർക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മനസ്സിലാക്കുന്നതിനും ആയി വീഡിയോ മുഴുവനായും കാണുക.