Making Of Tasty Curry Leaf Podi : കറിവേപ്പില ഉപയോഗിച്ചുകൊണ്ട് ദോശയ്ക്കും ഇടയ്ക്കു കഴിക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തി പൊടി തയ്യാറാക്കാം. പലതരത്തിലുള്ള ചമ്മന്തി പൊടിയും നമ്മൾ കഴിച്ചിട്ടുണ്ടാകാം എന്നാൽ കറിവേപ്പില ഉപയോഗിച്ചുകൊണ്ട് ഇത് ആദ്യമായിരിക്കും നിങ്ങൾ ഒരു തവണ തയ്യാറാക്കി നോക്കൂ ഇത് പിന്നെ നിങ്ങൾ സ്ഥിരമാകും.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യമുള്ള അളവിൽ കറിവേപ്പില എടുത്തുവയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വളരെ കുറച്ച് മാത്രം വെളിച്ചെണ്ണ ചേർത്ത് ഈ കറിവേപ്പിലയെല്ലാം ഇട്ട് നന്നായി വറുത്തെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് കോരി മാറ്റുക. ശേഷം അതിലേക്ക് കുറച്ചു കൂടി വെളിച്ചെണ്ണഒഴിച്ച് മൂന്ന് ടീസ്പൂൺ ഉഴുന്ന് രണ്ട് ടീസ്പൂൺ പരിപ്പ് എന്നിവ നന്നായി മൂപ്പിച്ചെടുക്കുക .
മൂത്ത വരുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി 5 വറ്റൽ മുളക് വീണ്ടും വറുത്തെടുക്കുക ശേഷം അത് കോരി മാറ്റുക. 7 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക അതിനെയും നിറം മാറി വരുമ്പോൾ കോരി മാറ്റുക ശേഷം ഇവയെല്ലാം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക
ശേഷം അതിലേക്ക് അര ടീസ്പൂൺ വറുത്ത് പൊടിച്ച ജീരകം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ ശർക്കര ആവശ്യത്തിന് ഉപ്പ് നന്നായി പിടിച്ചെടുക്കുക വെള്ളം തീരെ ഒഴിക്കാൻ പാടില്ല. തയ്യാറാക്കിയ ഈ വിഭവം നിങ്ങൾക്ക് വെളിച്ചെണ്ണ ചേർത്ത് കഴിക്കാവുന്നതാണ്. Credit : Shamees kitchen