Making Of Tasty Crispy Poori : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നല്ല ബലൂൺ പോലെ പൊന്തിവരുന്ന പൂരി ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോവില്ല. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ വളരെ ബലോട് പോലെ പൊന്തിവരുന്ന പൂരി കഴിക്കാൻ വളരെയധികം ഇഷ്ടമായിരിക്കും പലപ്പോഴും നമ്മൾ ഉണ്ടാക്കുമ്പോൾ ചില സമയങ്ങളിൽ അത് ശരിയായ രീതിയിൽ വരണമെന്നില്ല പല കാരണങ്ങൾ കൊണ്ടും ഇതുപോലെ സംഭവിച്ചിരിക്കും എന്നാൽ ഏത് രീതിയിലാണ് കൃത്യമായ രീതിയിൽ പൂരി ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് പച്ചവെള്ളം എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക അര ടീസ്പൂൺ പഞ്ചസാര ചേർക്കുക ഒരു ടീസ്പൂൺ ചേർക്കുക ശേഷം ഒരു ടീസ്പൂൺ വറുത്ത റവ ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക വീണ്ടും ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക
എല്ലാം കൂടി നന്നായി കുഴച്ചെടുക്കുക. മിക്സ് ആയി വന്നതിനുശേഷം അടച്ചുവെച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക ശേഷം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി എടുക്കുക അത് കഴിഞ്ഞ് ഒരു പ്ലാസ്റ്റിക് ഷീറ്റ് എടുക്കുക അതിൽ ഓയിൽ തേച്ചു കൊടുക്കുക ശേഷം ഓരോ ഉരുളകളും അതിന് നടുവിൽ വച്ച് ഏതെങ്കിലും ഒരു പ്ലേറ്റ് കൊണ്ട് അമർത്തി പ്രസ്സ് ചെയ്തു കൊടുക്കുക.
അങ്ങനെ ചെയ്യുമ്പോൾ ഒരേ വണ്ണത്തിൽ കട്ടിയുള്ള പൂരികൾ ലഭിക്കുന്നതാണ്. എല്ലാം ഉരുളകളും ഇതുപോലെ തയ്യാറാക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ചു കൊടുക്കുക ഓയിൽ നല്ലതുപോലെ ചൂടായി വരുമ്പോൾ മാത്രം ഓരോ പൂരി വീതം അതിലേക്കിട്ട് നന്നായി പൊരിച്ച് എടുക്കുക നിങ്ങൾ ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ എല്ലാ പോരുകളും നല്ല ബലൂൺ പോലെ പൊന്തി വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.. Credit : sruthis kitchen