ചുമയും കഫക്കെട്ടും എളുപ്പത്തിൽ മാറാൻ ഈ ഇല വീട്ടിൽ ഉണ്ടായാൽ മതി….

സുലഭമായി ലഭ്യമാകുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക. ഇതിനെ കഞ്ഞിക്കുർക്ക, കർപ്പൂരവള്ളി, നവര എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ആകുന്ന ഈ സസ്യത്തിന് കഫത്തിന് അകറ്റാനുള്ള സവിശേഷ കഴിവുണ്ട്. നവജാതശിശുക്കളിൽ നീരുളക്കം തടയുന്നതിന് പനിക്കൂർക്ക ഇല വാട്ടി നെറുകയിൽ വയ്ക്കുന്നത് ഫലപ്രദമാണ്.

ഇതിൻറെ ഇലകൾ ചതച്ച് കുഞ്ഞി കിടക്കുന്നതിന് അടുത്ത് വയ്ക്കുകയാണെങ്കിൽ മൂക്കിലെ കഫം നീങ്ങി നന്നായി ശ്വാസം എടുക്കുവാൻ സാധിക്കുന്നു. ഇലകൾ വാട്ടിയതിനുശേഷം നീര് പിഴിഞ്ഞെടുത്ത് ചെറുതേൻ ചേർത്ത് സേവിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും കഫ ശല്യവും ചുമയും അകറ്റുന്നതിന് ഏറ്റവും ഉത്തമമാണ്. പനിക്കൂർക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവി പിടിക്കുന്നതും ജലദോഷം തൊണ്ടവേദന കഫക്കെട്ട് പനി എന്നിവയെ അകറ്റാൻ സഹായിക്കുന്നു.

ഇതിൻറെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന ചൊറിച്ചിൽ തുടങ്ങിയവ അകറ്റുന്നതിന് നല്ലതാണ്. തലയിൽ തേക്കാൻ ആയി കാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇലകൾ അരച്ച് ചേർത്താൽ ജലദോഷവും നിർവീഴ്ചയും ഇല്ലാതാകും. ഇതിൻറെ ഇലകളുടെ ബന്ധം മുറികളിലെ പല്ലിയുടെയും പാറ്റയുടെയും ഉൾപ്പെടെ പല പ്രാണികളുടെയും ശല്യം അകറ്റാൻ ഏറെ ഗുണകരമാണ്.

ഇതിൻറെ ഇലകൾ ഭക്ഷണത്തിൽ ചേർക്കുകയാണെങ്കിൽ ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ആമാശയ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. പനിക്കൂർക്കയുടെ ഉണക്കിപ്പൊടിച്ച ഇലകൾ ഇന്ത്യൻ ഒറിഗാനോ എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്. പനിക്കൂർക്കയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.