തൈരിലും മോരിലും അടങ്ങിയിരിക്കുന്ന ഈ ഘടകങ്ങൾ ഉദര പ്രശ്നങ്ങളെ ഇല്ലാതാക്കും…

നമ്മുടെ ശരീരത്തിൽ കോടിക്കണക്കിന് ബാക്ടീരിയകൾ ഉണ്ട് ബാക്ടീരിയകൾ രോഗത്തിന് കാരണമാകും എന്നാണ് ആയി നമ്മൾ കേട്ടിരിക്കുന്നത് എല്ലാ ബാക്ടീരിയകളും അതുപോലെയല്ല. തെറ്റായ സ്ഥലത്ത് തെറ്റായ സൂക്ഷ്മാണു നിലനിൽക്കുന്നതാണ് ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നത്. എന്നാൽ ശരിയായ നല്ല സൂക്ഷ്മാണുക്കൾ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഇത് ആരോഗ്യകരമായ ഒരു ഉദര സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. ശരീരത്തിന് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പ്രൊബയോട്ടിക്സ്, ഇത് നല്ല ബാക്ടീരിയകളാണ് വയറിൽ ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ ഇവ സഹായകമാകും. വിവിധ അനുബന്ധങ്ങളിൽ നിന്നും ചില ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും ഇത് ലഭിക്കുന്നതാണ്.

വിവിധതരം പ്രോബയോട്ടിക് ഉണ്ട് എന്നാൽ ഇവ സാധാരണ പ്രോബയോട്ടിക് ആയ ചിലതരം ബാക്ടീരിയകളാണ്. ഇതിൽ ലാക്ടോബസിലെസ്, ബിസിഡോ ബാക്ടീരിയ എന്നിവ ഉൾപ്പെടുന്നു. പ്രോബയോട്ടിക്സ് അടങ്ങിയ ചില ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്, അതിൽ ഏറ്റവും മികച്ചതും എളുപ്പത്തിൽ ലഭ്യവുമായ ഒന്നാണ് തൈര്. പേശികളും എല്ലുകളും ശരിയായി സൂക്ഷിക്കുവാൻ തൈര് വളരെ ഉപയോഗപ്രദമാണ്.

കുട്ടികളിൽ ആന്റിബയോട്ടിക്കുകൾ മൂലം ഉണ്ടാകുന്ന വയറിളക്കം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും തൈര് സഹായകമാകും. പ്രോബയോട്ടിക്സിന്റെ സാധാരണ രൂപമാണ് അച്ചാറുകൾ. ഉപ്പ് വെള്ളം എന്നിവയുടെ സഹായത്തോടെയാണ് ഇത് പുളിപ്പിക്കുന്നത്. വിനാഗിരി ഉപയോഗിക്കാത്ത അച്ചാറുകളിൽ ആണ് ഇതിൻറെ ഇഫക്ട് കൂടുതലായി ഉണ്ടാവുക. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉദര ആരോഗ്യം പരിപാലിക്കാനും ആരോഗ്യം നിലനിർത്താനും ഇവ ഏറെ സഹായകമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.