നമുക്കുചുറ്റുമുള്ള പല സസ്യങ്ങളും ആരോഗ്യത്തിനും രോഗത്തിനും എല്ലാം മരുന്നായി പ്രവർത്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സയൻസ് അത്രത്തോളം വികസിക്കാത്ത ആ കാലത്ത് പച്ചമരുന്നുകളും നാട്ടുവൈദ്യങ്ങളും ആയിരുന്നു ആശ്രയം. നമ്മുടെ വഴി വക്കിൽ കാണുന്ന പല സസ്യങ്ങളുടെയും ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് കൃത്യമായ അറിവില്ല എന്നതാണ് ഇന്നത്തെ തലമുറയുടെ പോരായ്മ.
ഇത്തരത്തിൽ ഒട്ടേറെ ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ ഐമു പച്ച. ഇവയുടെ ഇലകൾക്ക് ഒരു പ്രത്യേക സുഗന്ധം ആണുള്ളത്. ഇല ഞരടി നീരെടുത്ത് മുറിവുള്ളിടത്ത് വെച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടും. കാൽസ്യം, മാംഗനീസ്, ടാനിനുകൾ, ഫ്ലവനോയ്ഡുകൾ, ഫൈറ്റിക് ആസിഡ്, അയൺ, സപ്പോനിയൻസ് ഇവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇതിൻറെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ശരീരവേദന മാറാനും മുറിവുണങ്ങുന്നതിനും വളരെയധികം സഹായകമാണ്. ഇതിൻറെ ഇല അരച്ച് നടുവേദന പോലെ പലരെയും അലട്ടുന്ന പല വേദനകൾക്കുള്ള പരിഹാരം കൂടിയാണിത്. മൂത്രവിസർജനത്തിനും അണുബാധയ്ക്കും എല്ലാം ഗുണം ചെയ്യുന്ന ഒന്നാണിത്. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന യൂറിക് ആസിഡ് നീക്കം ചെയ്യുന്നതിനുള്ള എളുപ്പവഴി കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച.
ഇതിൻറെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് കുറയുന്നതിനും ശരീരത്തിൽ ഉണ്ടാകുന്ന നീര് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും കിഡ്നിയിൽ അടിഞ്ഞുകൂടുന്ന ടോക്സിനുകളെ നീക്കം ചെയ്യുന്നതിനും ഏറെ നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കുവാനും ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും ഈ സസ്യം വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. കമ്മ്യൂണിസ്റ്റ് പച്ചയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.