സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട്. അവർക്കുള്ള ഒരു പരിഹാരം മാർഗമാണ് ഇവിടെ പറയുന്നത്. ഇതിനായി പച്ചരിയും കല്ലുപ്പും മാത്രം മതി. മഹാലക്ഷ്മി വാസമുള്ള രണ്ടു പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഈ കർമ്മം ചെയ്യാൻ പോകുന്നത്. ഇത് ചെയ്യുന്നതിന് ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ച അല്ലെങ്കിൽ പൗർണമി.സന്ധ്യാ നേരത്ത് വേണം ഈ ഒരു കർമ്മം ചെയ്യാൻ.
വൃത്തിയുള്ള ഒരു പാത്രം എടുക്കുക അതിൻറെ പകുതി ഭാഗത്ത് കല്ലുപ്പ് ഇടുക ബാക്കിയുള്ള പകുതി ഭാഗത്ത് പച്ചരിയും നിറക്കുക. സന്ധ്യാനേരത്തെ നിലവിളക്ക് കത്തിച്ച് അതിൻറെ മുന്നിലായി ഇരിക്കുക തൊട്ടടുത്തുതന്നെ പച്ചരിയും കല്ലുപ്പും നിറച്ച പാത്രവും വെക്കേണ്ടതാണ്. കയ്യിൽ കുറച്ചു നാണയങ്ങൾ കരുതണം ഇവ ആ പാത്രത്തിന്റെ മുകളിലായി വയ്ക്കുക.
രണ്ട് കൈകളും കൂപ്പി ധനത്തിന്റെയും സമ്പത്തിന്റെയും ദേവിയായ മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക. നിലവിളക്കിനെ ദേവിയായി മനസ്സിൽ വിചാരിച്ചുകൊണ്ട് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് എന്താണെന്ന് ദേവിയോട് പറയുക. നിങ്ങളുടെ മനസ്സിൽ എന്തൊക്കെ ദുഃഖങ്ങളുണ്ടോ അതെല്ലാം നിലവിളക്കിന് മുന്നിലിരുന്ന് ദേവിയോട് പറയുക.
പ്രാർത്ഥിച്ചതിനു ശേഷം അരിയും കല്ലുപ്പും നിറച്ച ആ പാത്രം എടുത്ത് നിങ്ങളുടെ അലമാരയിലോ പണപ്പെട്ടിയിലോ വീടിൻറെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് വയ്ക്കുക. ഏകദേശം 24 മണിക്കൂർ കഴിയുമ്പോൾ അതിലെ നാണയം എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് പേഴ്സിൽ സൂക്ഷിക്കുക.അരിയെടുത്ത് മരത്തിൻറെചുവട്ടിലോ അല്ലെങ്കിൽ ഏതെങ്കിലും ജീവികൾക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.