കേരളത്തിൽ തുളസിച്ചെടികൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. മിക്ക വീടുകളിലും തൊടിയിലും മുറ്റത്തും എല്ലാം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് തുളസി. ആയുർവേദത്തിൽ തുളസിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. ഇതിലെ ആൻറി ഓക്സിഡൻറ്, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ബാക്ടീരിയൽ സവിശേഷതകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഹൈന്ദവ ആചാരപ്രകാരം ദൈവികമായ ഒരു സസ്യം കൂടിയാണ് തുളസി. ഈ സസ്യത്തിന്റെ ആരോഗ്യഗുണങ്ങൾ പലതും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്നതാണ് വാസ്തവം. ആയുർവേദത്തിൽ തുളസി ഇലകൾ ഒരു അഡാപ്റ്റജൻ അഥവാ സമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായിക്കുന്ന ഒരു ഘടകമായി പ്രവർത്തിക്കാൻ കഴിയുന്നു. ശരീരത്തിലെ സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ തുളസി സഹായകമാണ്.
മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീറാഡിക്കലുകളെ ചെറുക്കാനും തുളസിയിലകൾ സഹായകമാണ്. ഈ ചെടിക്ക് ശക്തമായ ശുദ്ധീകരണ ഗുണങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ ഇതിൻറെ ഇലകൾ കഴിക്കുകയോ നീര് കുടിക്കുകയോ ചെയ്താൽ രക്തം ശുദ്ധീകരിക്കപ്പെടുന്നു. ഇതിൻറെ ഇലകൾ അരച്ച് മുഖത്തു പുരട്ടിയാൽ പലവിധ ചർമ്മ പ്രശ്നങ്ങളും ഇല്ലാതാകും.
ഉണങ്ങിയ തുളസി ഇലകൾ പൊടിച്ച് പല്ലു തേച്ചാൽ വായനാറ്റം, മോണ രോഗങ്ങൾ, എന്താ അണുബാധകൾ എന്നിവ തടയാൻ സഹായകമാകുന്നു. വെറും വയറ്റിൽ തുളസി ഇലകൾ ചവയ്ക്കുന്നത് ജലദോഷം പനി ചുമ എന്നിവയ്ക്ക് ആശ്വാസമേകും. കുടിക്കുന്ന വെള്ളത്തിൽ അല്പം തുളസി ഇലകൾ ഇട്ട് തിളപ്പിച്ചാൽ തൊണ്ടവേദന പൂർണ്ണമായും മാറിക്കിട്ടും. ഈ സസ്യത്തിന്റെ മറ്റു ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണൂ.