ഇന്ന് നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന പലതരത്തിലുള്ള വെളിച്ചെണ്ണകളിൽ മായമില്ല എന്ന് ഉറപ്പിക്കുവാൻ കഴിയില്ല. പലപ്പോഴും പേടിച്ചാണ് നമ്മൾ അത്തരത്തിലുള്ള വെളിച്ചെണ്ണകൾ ഉപയോഗിക്കാറുള്ളത്. നമ്മളെ രോഗികളാക്കാൻ അത് മാത്രം മതി. നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് വെളിച്ചെണ്ണ. മായമില്ലാതെ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം.
അതിനായി ഇനി വെളിച്ചെണ്ണ കടയിൽ നിന്നും വാങ്ങിക്കണം എന്നില്ല. തേങ്ങയുണ്ടെങ്കിൽ വീട്ടിൽ തന്നെ അരക്കാതെയും ചിരവാദയും വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാം. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു കുക്കറിനകത്തേക്ക് രണ്ട് തേങ്ങ ഇട്ടു കൊടുക്കുക. അത് പൊളിക്കുകയോ ചിരവുകയും ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കണം.
കുക്കറിൽ വച്ച് രണ്ട് വിസിൽ അടിച്ചതിനു ശേഷം തീ ഓഫാക്കുക. ചൂടാറിയതിനു ശേഷം അത് എടുക്കുക തേങ്ങ അതിൽ നിന്നും പൊട്ടിച്ചെടുക്കുക. വെളിച്ചെണ്ണ തയ്യാറാക്കുന്നതിനായി തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. അരിഞ്ഞുവെച്ച തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ചെറുതായി ക്രഷ് ചെയ്തു കൊടുക്കുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുത്ത തേങ്ങാ പാല് പിഴിഞ്ഞെടുക്കണം.
ഒരു തുണി ഉപയോഗിച്ച് വേണം തേങ്ങാപ്പാല് പിഴിഞ്ഞ് എടുക്കുവാൻ. കുറച്ച് സമയം തേങ്ങാപ്പാൽ ഫ്രിഡ്ജിനകത്ത് വയ്ക്കുക. ചെറുതീയിൽ തേങ്ങാപ്പാല് ചൂടാക്കി എടുക്കുക. ഇത് വറ്റി തുടങ്ങുമ്പോൾ വെളിച്ചെണ്ണ അതിൽ തെളിഞ്ഞുവരുന്നതായി കാണാം. നിങ്ങൾ എടുത്ത തേങ്ങക്ക് അനുസരിച്ച് വെളിച്ചെണ്ണ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.