Cloth repairing New Tricks : നമുക്ക് വളരെയധികം ഇഷ്ടമുള്ള ഏതെങ്കിലും ഒരു ഡ്രസ്സ് കീറി പോവുകയോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ ഓട്ടകൾ വരികയും ചെയ്താൽ അത് വീണ്ടും പഴയതുപോലെ ആക്കാൻ പറ്റിയെന്ന് വരില്ല. അപ്പോൾ ആ വസ്ത്രത്തെ നമ്മൾ പാടെ ഉപേക്ഷിക്കുകയായിരിക്കും ചെയ്യുന്നത്. എന്നാൽ ഇനി അത്തരത്തിൽ വസ്ത്രത്തെ ഉപേക്ഷിക്കേണ്ട ആവശ്യമില്ല .
ചെറിയ ഓട്ടകൾ വന്ന വസ്ത്രങ്ങൾ ആണെങ്കിൽ അതിനെ പുതിയത് പോലെ മാറ്റിയെടുക്കാൻ ഇനി വളരെയധികം എളുപ്പമാണ്. അതിനായി നിസ്സാരമായ ഈ പണി ചെയ്താൽ മാത്രം മതി. ഏതു വസ്ത്രമാണോ നിങ്ങളുടെ കീറിപ്പോയത് ആ ഭാഗത്തിന് അനുയോജ്യമായ ചെറിയ കഷണം തുണി മുറിച്ച് എടുക്കുക. അതിനുശേഷം ഓട്ടയുള്ള ഭാഗത്ത് വലുപ്പത്തിൽ ആ ഭാഗം മുറിച്ചെടുക്കുക ശേഷം അതേ വലുപ്പത്തിൽ തന്നെയുള്ള ഒരു പ്ലാസ്റ്റിക് കവർ മുറിച്ചെടുക്കുക .
ഈ പ്ലാസ്റ്റിക് കവർ ട്രാൻസ്പരഡ് ആയിരിക്കണം. ശേഷം ഉള്ള ഭാഗത്തിന്റെ അടിഭാഗത്തായി ആദ്യം പ്ലാസ്റ്റിക് കവർ വയ്ക്കുക അതിനടിയിലായി വെട്ടിയെടുത്ത തുണി വയ്ക്കുക ശേഷം ഓട്ടയുടെ മുകളിലായി ഒരു ന്യൂസ് പേപ്പർ വെച്ച് അതിനുമുകളിൽ ഇസ്തിരിപ്പെട്ടി ചൂടാക്കി 5 മിനിറ്റ് അമർത്തി വയ്ക്കുക.
നല്ലതുപോലെ ചൂടായിരിക്കുകയും വേണം. അതിനുശേഷം നിങ്ങൾ പുറത്തേക്ക് എടുത്തു നോക്കൂ എല്ലാം പോയിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും നല്ലതുപോലെ തന്നെ ഒട്ടിയിരിക്കുന്നത് കാണാം. ഒട്ടുംതന്നെ ആർക്കും മനസ്സിലാകാത്ത രീതിയിൽ വസ്ത്രത്തെ നമുക്ക് ഇതുപോലെ മാറ്റിയെടുക്കാം. അതുകൊണ്ടുതന്നെ ഇനി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ കീറി പോയാൽ ആരും വിഷമിക്കേണ്ട ഇതുപോലെ ചെയ്താൽ മതി.