കാലാവസ്ഥ മാറ്റം ഉണ്ടാകുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാം. അതിൽ അലർജി അതുപോലെ ശരീരം ചൊറിഞ്ഞു പൊട്ടുക വലിയുക കൂടാതെ കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുക. തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം അതിൽ കാലിന്റെ ഉപ്പൂറ്റി കീറുന്നതിന് ഒരു പരിഹാരമായിട്ടാണ് വന്നിരിക്കുന്നത്.
സാധാരണ എല്ലാവരും തന്നെ നല്ലതുപോലെ ഉരച്ച് വൃത്തിയാക്കി അതിനെ മാറ്റാൻ ശ്രമിക്കും എന്നാൽ അതുപോലെ ചെയ്താൽ ഒന്നും ഇത് മാറുന്നതല്ല അതിനുവേണ്ടി കൃത്യമായ രീതിയിൽ തന്നെ ചെയ്യേണ്ടതാണ് അത് എന്തൊക്കെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കറ്റാർവാഴയുടെ വലിയ എടുക്കുക ശേഷം അതിലെ മഞ്ഞനിറം പോകുന്നതിനു വേണ്ടി കുറച്ച് സമയം ചരിച്ചു വയ്ക്കുക.
അതിനുശേഷം നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നല്ലതുപോലെ അരച്ചെടുക്കുക അത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുക്കുക.
നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് പച്ചമഞ്ഞൾ അരച്ച് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നല്ല മൊരിഞ്ഞ ഒരു മണം വരും. കറ്റാർവാഴയുടെ തോടെല്ലാം തന്നെ ബ്രൗൺ നിറം ആയി വരുന്ന സമയത്ത് താഴേക്ക് ഇറക്കി വയ്ക്കുക ശേഷം ഒരു പാത്രത്തിലേക്ക് അതിന്റെ എണ്ണ മാത്രം അരിച്ചു മാറ്റിവയ്ക്കുക ഇത് കാലിന്റെ വിണ്ടുകീറിയ ഭാഗത്ത് തേച്ചുകൊടുക്കുകയാണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ പെട്ടെന്ന് കാലുകൾ വൃത്തിയാക്കുന്നത് കാണാം. ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു മാർഗ്ഗം എല്ലാവരും ഒന്ന് ചെയ്തു നോക്കൂ ഇനി മനോഹരമായ കാലുകൾ നിങ്ങൾക്ക് സ്വന്തം. Credit : Prs kitchen