കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് പലർക്കും കാലിന്റെ ഉപ്പൂറ്റി കീറുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. ഇതുപോലെ വിണ്ടുകീറുന്ന സമയത്ത് ചിലപ്പോൾ അത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ താനെ പോകുന്നതായിരിക്കും അല്ലാത്തപക്ഷം അത് വലിയ രീതിയിൽ കയറുകയും ചിലപ്പോൾ ചോര വരെ വരാൻ ഇടയാക്കുകയും ചെയ്യും.
അത്തരം സന്ദർഭങ്ങളിൽ ഒന്ന് നടക്കാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടിയവർ നമുക്കിടയിൽ ഒരുപാട് പേർ ഉണ്ട്. അങ്ങനെയുള്ളവർക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ ഇതുപോലെ കാല് വിണ്ടുകീറിയ പ്രശ്നത്തിൽ ഇല്ലാതാക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം നമുക്ക് ആവശ്യമുള്ളത് വാസ്‌ലിൻ ആണ്.
ആദ്യം തന്നെ രാത്രി കിടക്കുന്നതിനു മുൻപായി കാലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക ശേഷം ഒരു തുണികൊണ്ട് തുടച്ച് എല്ലാ വെള്ളവും നല്ലതുപോലെ തുടച്ചു മാറ്റുക. അതിനുശേഷം വാസിലിൻ എടുത്ത് കാലിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം കാലുകൾ പിന്നീട് നിലത്ത് വെക്കാൻ പാടില്ല പിന്നീട് ചളി ആവാനും പാടില്ല.
അതുകൊണ്ടാണ് രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യണമെന്ന് പറയുന്നത്. നിങ്ങൾ ഇത് ഒരു ദിവസം ചെയ്യുമ്പോൾ തന്നെ അതിൻറെ മാറ്റം കാണാൻ സാധിക്കും പിറ്റേദിവസം നോക്കുമ്പോൾ കാലുകൾ വളരെ സോഫ്റ്റ് ആയി ഉണ്ടാകും. ഇത് ദിവസവും ചെയ്യുകയാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ വളരെ പെട്ടെന്ന് വിണ്ടുകീറൽ മാറ്റി കാലുകൾ മനോഹരമാക്കും. Credit : Grandmother tips