ഇവ രണ്ടും ചേർത്ത് അടുക്കളയിൽ ചെയ്യാവുന്ന ഈ സൂത്രങ്ങൾ അറിഞ്ഞാൽ.. ഇനി നിങ്ങൾ ആയിരിക്കും വീട്ടിലെ പുതിയ താരം. | Easy Kitchen Tips

അടുക്കളയിൽ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന കുറച്ച് സൂത്രങ്ങൾ കണ്ടു നോക്കാം. എല്ലാ വീടുകളിലും പച്ചക്കറി അരിയുന്നതിന് ഒരു കട്ടിംഗ് ബോർഡ് ഉണ്ടായിരിക്കും. കുറേ ഉപയോഗിച്ച് കഴിയുമ്പോൾ അതിൽ കറ പിടിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം കറകൾ പെട്ടെന്ന് ഇല്ലാതാക്കുവാൻ ഒരു പകുതി നാരങ്ങയിൽ കുറച്ച് പേസ്റ്റ് എടുത്ത് കട്ടിംഗ് ബോർഡ് മുഴുവനായി ഉറച്ചു കൊടുക്കുക. ഒരു അഞ്ചു മിനിറ്റോളം ഉരച്ച് വൃത്തിയാക്കി അതിനുശേഷം കഴുകി കളയുക.

അടുത്തതായി കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കുന്നതിന് ഒരു ടീസ്പൂൺ നാരങ്ങാനീരും കുറച്ച് പേസ്റ്റും ചേർത്ത് പാത്രത്തിന്റെ കറയുള്ള ഭാഗങ്ങളിലെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ എല്ലാം നീങ്ങി പോകുന്നത് കാണാം.

അതുപോലെ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചതിനു ശേഷം നല്ലതുപോലെ വൃത്തിയായി സൂക്ഷിക്കാൻ പാചകം എല്ലാം കഴിഞ്ഞ് ഒരു പകുതി നാരങ്ങ ഉപയോഗിച്ച് ഗ്യാസ് സ്റ്റൗന്റെ എല്ലാ ഭാഗങ്ങളും ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ സ്റ്റൗ വെട്ടി തിളങ്ങും. അതുപോലെ ഉപയോഗിച്ച് കഴിഞ്ഞ നാരങ്ങ തൊലികൾ കളയാതെ ഒരു പാത്രത്തിലേക്ക് ചെറുതായി മുറിച്ചിടുക അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും ഒഴിക്കുക.

അതിനുശേഷം ഒരു ദിവസമെങ്കിലും അതുപോലെ തന്നെ മാറ്റി വയ്ക്കുക. ശേഷം വെള്ളം മാത്രം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. ഇത് കിച്ചൻ സിങ്കിലും മേശയിലും എല്ലാം വൃത്തിയാക്കുന്നതിന് കുറച്ചു സ്പ്രൈ ചെയ്തു തുടച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വൃത്തിയാക്കുക മാത്രമല്ല ഈച്ചയും പാർട്ടിയും വരാതെ വൃത്തിയായി ഇരിക്കുന്നതിനും സഹായിക്കും. നാരങ്ങയും പേസ്റ്റും ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *