ഇനി 10 പൈസ ചെലവില്ലാതെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കി എടുക്കാം. ഇതിനായി വീട്ടിൽ എന്നുമുള്ള സാധനങ്ങൾ മാത്രം മതി. ഇന്നു തന്നെ ചെയ്തു നോക്കൂ. | Easy Kitchen Tips

ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീടുകളിലും തന്നെ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ചതിനു ശേഷം വളരെ പെട്ടെന്ന് തന്നെ അഴുക്കുപിടിക്കുന്നതിനും സാധ്യത കൂടുതലാണ്. അതാത് സമയത്ത് എന്നെ വൃത്തിയാക്കിയില്ലെങ്കിൽ പെട്ടെന്ന് തുരുമ്പ് പിടിച്ചു നാശമായി പോകാനും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഗ്യാസ് സ്റ്റൗ എങ്ങനെ വളരെ വൃത്തിയോടെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. അതിനായി ഗ്യാസ് ബർണറുകൾ എടുത്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക.

അതിലേക്ക് നല്ല ചൂടുവെള്ളം ഒഴിച്ച് മുക്കി വയ്ക്കുക. അതിനുശേഷം കാൽ കപ്പ് വിനാഗിരി ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് ഹാർപിക് ഒഴിച്ചുകൊടുക്കുക. അതോടൊപ്പം ഒരു പകുതി ചെറുനാരങ്ങാനീരും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അടുത്തതായി ഗ്യാസ് സ്റ്റൗ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരിയും അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഹാർപിക്, ചേർത്ത് ഇളക്കി ഗ്യാസ് സ്റ്റൗ അഴുക്കുപിടിച്ച ഭാഗങ്ങളിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു പകുതി നാരങ്ങ ഉപയോഗിച്ചുകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി എടുക്കുക. ശേഷം ഒരു തുണി കൊണ്ട് തുടച്ച് എടുക്കുക.

അടുത്തതായി മുക്കിവെച്ചിരിക്കുന്ന ഗ്യാസ് ബർണറുകൾ എടുത്ത് ഒരു ചെറുനാരങ്ങയുടെ തോൽ ഉപയോഗിച്ച് ആദ്യം ഉരച്ച് വൃത്തിയാക്കുക. അതിനുശേഷം ഒരു സ്റ്റിൽ സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കി എടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ ഹാർപ്പിക്ക് ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ തന്നെ അഴുക്കുകൾ എല്ലാം മാറി ഗ്യാസ് ബർണർ നിറം വച്ച് വരുന്നത് കാണാനായി സാധിക്കും. ശേഷം നല്ല വെള്ളത്തിൽ കഴുകി തുടച്ച് എടുക്കുക. എല്ലാവരും ഇന്ന് തന്നെ ടിപ്പുകൾ പരീക്ഷിച്ചു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *