Cleaning Fridge Door Tip : മിക്കവാറും എല്ലാവരുടെ വീടുകളിലും തന്നെ ഫ്രിഡ്ജ് ഉണ്ടായിരിക്കും. പല ആവശ്യങ്ങൾക്ക് വേണ്ടിയും നമ്മൾ ഫ്രിഡ്ജ് ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ നമ്മൾ ഫ്രിഡ്ജിന്റെ ഉൾഭാഗം എല്ലാം തന്നെ വൃത്തിയാക്കുന്ന സമയത്ത് വിട്ടുപോകുന്ന ഒരു ഭാഗമാണ് ഡോറിന്റെ ഭാഗം.
പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാതെ പോകാറുണ്ട് കാരണം അവിടെ ഒരുപാട് അഴുക്കുകൾ ആയിരിക്കും പിടിച്ചിരിക്കുന്നത്. എന്നാൽ എത്ര നമ്മൾ നോക്കിയാലും സാധാരണ വെള്ളം സോപ്പ് ഉപയോഗിച്ചുകൊണ്ട് അതൊന്നും തന്നെ വൃത്തിയാക്കാൻ നമുക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ നമ്മൾ അത് കാര്യമാക്കാതെ പോകും എന്നാൽ ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ അതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ ഫ്രിഡ്ജിന്റെയും ഡോറിന്റെ ഇളകി പോകാത്ത എത്ര വലിയ അഴുക്ക് ആണെങ്കിലും ഇളകി പോകുവാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക .
ശേഷം ഏതെങ്കിലും ഒരു തുണിയെടുത്ത് ആ വെള്ളത്തിൽ മുക്കി പിഴിയുക ശേഷം കുറച്ചു വെള്ളത്തോട് കൂടി തന്നെ ഫ്രിഡ്ജിന്റെ ഡോറിന്റെ അഴുക്കുപിടിച്ച ഭാഗത്ത് ഉറച്ചു നോക്കൂ. സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ അഴുക്കുകൾ എല്ലാം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ വൃത്തിയാക്കി നോക്കൂ.