വീട്ടിലെ തുരുമ്പ് പിടിച്ച ചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം. ചട്ടി കളയും മുൻപ് ഇതൊന്നു കണ്ടു നോക്കൂ.

സാധാരണ വീടുകളിൽ നമ്മൾ ഇരുമ്പ് ചട്ടികൾ സ്ഥിരമായി ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ തുരുമ്പ് പിടിച്ചു പോകുന്നു പിന്നീട് അതിന്റെ തുരുമ്പ് കളയുന്നതിന് വളരെ ബുദ്ധിമുട്ടും ആണ് സാധാരണ ദോശ ഫാനുകൾ എല്ലാം കൂടുതലും നമ്മൾ ഇരുമ്പ് ചട്ടികൾ ആയിരിക്കും ഉപയോഗിക്കുന്നത് എന്നാൽ തുരുമ്പ് പിടിച്ചാൽ പിന്നീട് അതിൽ ദോശ ഒട്ടിപ്പിടിക്കുകയും ചെയ്യും.

ഇതുപോലെയുള്ള സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പമാർഗത്തിലൂടെ പാൻ നോൺസ്റ്റിക് പോലെ മാറ്റിയെടുക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഞാൻ ആദ്യം അടുപ്പിൽ വച്ച് കൊടുക്കുക ശേഷം ചൂടാക്കുക അതിലേക്ക് കുറച്ചു ഉപ്പ് വിതറി കൊടുക്കുക. ശേഷം ഒരു നാരങ്ങയുടെ പകുതി ഒരു സ്പൂണിൽ കുത്തിയോ അല്ലെങ്കിൽ ഒരു കത്തിയിൽ കുത്തിയോ ഒപ്പം ചേർത്ത് പാലിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ ഉരച്ചു കൊടുക്കുക.

ഉപ്പിന്റെ നിറം മാറി വരുമ്പോൾ പാൻ നന്നായി കഴുകിയെടുക്കുക വീണ്ടും ചൂടാക്കിയതിനുശേഷം ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അത് പാനിന്റെ എല്ലാ ഭാഗത്തും നന്നായി ഉറച്ചു കൊടുക്കുക മുട്ട വെന്തു കഴിയുമ്പോൾ പാൻ വീണ്ടും കഴുകി വൃത്തിയാക്കുക ശേഷം അതിൽ കുറച്ച് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. പാനിന്റെ എല്ലാ ഭാഗത്തേക്കും നന്നായി തേച്ച് പിടിപ്പിക്കുക.

ശേഷം ഒരു സവാളയെടുത്ത് പാനിൽ നല്ലതുപോലെ ഉരച്ചു കൊടുക്കുക അതിനുശേഷം നമുക്ക് ദോശ ഉണ്ടാക്കാവുന്നതാണ് ഒട്ടുംതന്നെ ഒട്ടിപ്പിടിക്കാതെ ഈസിയായി തന്നെ എടുക്കാം. ഇരുമ്പ് ചട്ടിയിലെ തുരുമ്പ് വളരെ എളുപ്പത്തിൽ മാറ്റുകയും ചെയ്യാം അതുപോലെ ഒട്ടിപ്പിടിക്കാത്ത ദോശ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം. പാത്രങ്ങൾ കളയും മുൻപ് ഇതുപോലെ ചെയ്തു നോക്കൂ. Credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *