ബാത്റൂം വൃത്തിയാക്കുന്നതിന് ഇനി അധികം പൈസ ചിലവാക്കി സാധനങ്ങൾ വാങ്ങേണ്ടതില്ല. അടുക്കളയിൽ എന്നും ഉണ്ടാകുന്ന വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ബാത്റൂം നല്ല വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മൂന്നോ നാലോ വെളുത്തുള്ളി തോല് കളഞ്ഞ് ചെറുതായി ചതച്ചെടുക്കുക. ഈ വെളുത്തുള്ളി ക്ലോസറ്റിനകത്ത് ഇട്ടുവയ്ക്കുക.
കുറഞ്ഞത് ഒരു ഒരു മണിക്കൂറെങ്കിലും അതുപോലെ വയ്ക്കുക. അതിനുശേഷം ഫ്ലഷ് ചെയ്തു കളയുക. ഇങ്ങനെ ചെയ്താൽ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ ഹാർപ്പിക്കും ലൈസോളും ഉപയോഗിക്കുന്നതിനേക്കാൾ നാച്ചുറൽ ആയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്. അതുപോലെ തന്നെ മറ്റൊരു ടിപ്പ് പരിചയപ്പെടാം സാധാരണ വീടുകളിൽ ചില വാതിലുകൾ അടയ്ക്കുമ്പോൾ വിജാഗിരിയിൽ നിന്ന് ശബ്ദങ്ങൾ ഉണ്ടാകാറുണ്ട്.
അത്തരം സന്ദർഭങ്ങളിൽ വിജാഗിരിയുടെ ഭാഗത്ത് കുറച്ച് പൗഡർ ഇട്ടു കൊടുത്താൽ മതി. വെളിച്ചെണ്ണയ്ക്ക് പകരം പൗഡർ ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്. അടുത്തതായി അടുക്കളയിൽ ഉപയോഗിക്കാവുന്ന ഒരു ടിപ്പ് എപ്പോഴും ഉപയോഗിക്കുന്ന കത്തികൾ കുറച്ചു കഴിഞ്ഞാൽ മൂർച്ച പോകുന്നത് സാധാരണയാണ്.
ഞാൻ ഇത്തരത്തിൽ മൂർച്ച പോകുന്ന അവസരത്തിൽ ഒരു സൂചി ഉപയോഗിച്ച് കൊണ്ട് കത്തിയുടെ മൂർച്ച കൂട്ടാം. അതിനായി ചെയ്യേണ്ടത് ഒരു കൈയിൽ സൂചിപ്പിച്ച മറ്റേ കയ്യിൽ കത്തിപ്പിടിച്ച് നല്ലതുപോലെ ഉരച്ചെടുക്കുക. ഒരു രണ്ടു മിനിറ്റ് ഇതുപോലെ നിർത്താതെ ചെയ്യുകയാണെങ്കിൽ കത്തിയുടെ മൂർച്ച കൂടും. വീട്ടിൽ തയ്ക്കാനായി ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ചകൂട്ടാനും ഇതുപോലെ ചെയ്താൽ മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.