ഈ സാധനങ്ങൾ ഉണ്ടെങ്കിൽ ബർണർ വീട്ടിൽ തന്നെ ക്ലീൻ ആക്കാം, ഇത് കണ്ടാൽ ആരും ഞെട്ടിപ്പോകും…

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വീടിൻറെ മറ്റു ഭാഗങ്ങൾ വൃത്തിയാക്കുന്നതിനേക്കാൾ ഏറ്റവും ബുദ്ധിമുട്ടാണ് അടുക്കള വൃത്തിയാക്കാൻ. പ്രധാനമായും ഗ്യാസ് സ്റ്റവും ബർണറുമെല്ലാം ക്ലീൻ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടുന്ന പല ആളുകളും ഉണ്ട്. എന്നാൽ വീട്ടിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ബർണറുകളിൽ അടഞ്ഞിരിക്കുന്ന പൊടിയും മറ്റും പൂർണ്ണമായും വൃത്തിയാക്കാൻ സാധിക്കും.

ബർണറുകളിൽ പൊടിയടഞ്ഞാൽ ശരിയായ രീതിയിൽ തീ കത്താതെ ആവുന്നു അതുകൊണ്ടുതന്നെ ഇടയ്ക്കിടെ അത് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്ലാസ് പാത്രത്തിൽ കുറച്ചു ചൂട് വെള്ളം എടുക്കുക, ഇത് ചെയ്യുന്നതിന് ചില്ലിന്റെ പാത്രമാണ് ഏറ്റവും ഉത്തമം എന്നാൽ മാത്രമേ ശരിയായി കെമിക്കൽ റിയാക്ഷനുകൾ നടക്കുകയുള്ളൂ. ആ ചൂട് വെള്ളത്തിലേക്ക് ബർണറുകൾ ഇടുക.

അതിലേക്ക് കുറച്ചു വിനാഗിരി, അല്പം ബേക്കിംഗ് സോഡ അഥവാ അപ്പകാരം, നാലു തുള്ളി നീല ഹാർപിക്, പിന്നെ കുറച്ച് സിട്രിക് ആസിഡും. സിട്രിക് ആസിഡിന് പകരമായി കുറച്ചു നാരങ്ങാനീര് ഒഴിച്ചാലും മതിയാവും. കുറച്ചുസമയത്തിനുശേഷം ബർണറുകൾ അതിൽ നിന്നും എടുത്തു നോക്കു നോക്കുക, ഒരു വിധത്തിൽപ്പെട്ട ചളികൾ ഒക്കെ നീങ്ങിയിട്ടുണ്ടാവും.

ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുക. വെള്ളം ഉപയോഗിച്ച് കഴുകി തുടച്ച് ഉപയോഗിക്കാവുന്നതാണ്. ബർണറുകൾ നന്നായി ക്ലീൻ ചെയ്യുന്നതിന് വളരെ എളുപ്പമുള്ള ഒരു രീതിയാണ് ഇത്. വീട്ടിൽ തന്നെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.