clean stomach without taking medicine : ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്നതും ഒരുപാട് ആളുകൾ ഇന്ന് ബുദ്ധിമുട്ടുന്നതും ആയിട്ടുള്ള ഒരു പ്രശ്നത്തെപ്പറ്റിയാണ് പറയാൻ പോകുന്നത് അതാണ് മലബന്ധം. കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇതൊരു കാരണമായി മാറാറുണ്ട്. ശരിയായ രീതിയിലുള്ള ദഹനം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഇത്. ഇത് എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ക്യാൻസറിനുള്ള ചാൻസ് വരെയും ഇതിന്റെ ഫലമായി ഉണ്ടായേക്കാം. ആ വയറു വീർത്തു വരുക ഗ്യാസിന്റെ പ്രോബ്ലം ഉണ്ടാവുക കാലുകൾക്ക് മസിൽ കോച്ച് പിടിക്കുക പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായിരിക്കും. ചെറിയ കുട്ടികളാണെങ്കിൽ രണ്ടോ മൂന്നോ ദിവസം മലബന്ധം ഉണ്ടായാൽ തന്നെ ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അതുപോലെ സന്ധിവേദനകളും അത് കൂടി ആമവാതം പോലെയുള്ള അവസ്ഥയും ഉണ്ടാകാം.
ശരിയായി വ്യായാമം ചെയ്യാതിരിക്കുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുമ്പോൾ എല്ലാം ഈ അവസ്ഥ ഉണ്ടാകാറുണ്ട്. പ്രധാനമായിട്ടും എങ്ങനെ സംഭവിക്കാനുള്ള മറ്റൊരു കാരണം കുടലിന്റെ ചലനം ഇല്ലാതാകുന്നത് കൊണ്ടാണ് അതിന്റെ കാരണം നല്ല ബാക്ടീരിയകൾ കുടലിൽ ഇല്ലാതാകുന്നത് കൊണ്ടാണ്. ചില മരുന്നുകൾ കഴിക്കുമ്പോൾ കുറച്ച് സമയത്തേക്ക് ആശ്വാസം തോന്നുമെങ്കിലും പിന്നീട് വീണ്ടും മലബന്ധം വരാനുള്ള സാധ്യതകൾ ഉണ്ട്.
അതിനുള്ള കാരണം ചിലപ്പോൾ കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരിക്കും. പ്രധാനമായിട്ടും കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിക്കും തന്നെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകുന്നതായിരിക്കും. ഇതിനുവേണ്ടി നമുക്ക് ഉള്ള തൈര് ഉപ്പിലിട്ട ആ പച്ചക്കറികൾ അല്ലെങ്കിൽ പ്രോ ബയോട്ടിക്ക് ടാബ്ലറ്റുകൾ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. അതിലൂടെ എല്ലാം നമുക്ക് ഇത്തരം പ്രശ്നങ്ങളുടെ മൂല കാരണങ്ങളെ ഇല്ലാതാക്കാൻ സാധിക്കും.
2 thoughts on “മരുന്ന് കഴിക്കാതെ വയർ ക്ലീൻ ആകാൻ നാച്ചുറൽ ആയിട്ടുള്ള ഈ അത്ഭുത വസ്തു കഴിച്ചാൽ മതി. | clean stomach without taking medicine”