വാതിലുകളും ജനലുകളും ക്ലീൻ ആക്കാൻ ഇനി ബുദ്ധിമുട്ടേണ്ട, ഹാർപിക്ക് ഉണ്ടായാൽ മതി…

വീടിൻറെ ജനാലകളും വാതിലുകളും വൃത്തിയാക്കുക എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വൃത്തിയാക്കിയില്ലെങ്കിൽ അവ പൊടിയും മാറാലയും പിടിച്ചിരിക്കും. ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ എല്ലാ ആഴ്ചയും ഇത് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടാകുന്നു. എന്നാൽ ആർക്ക് വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാനുള്ള കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഹാർപിക് ആണ് പലരുടെയും തെറ്റായ ധാരണ ക്ലോസറ്റ് കഴുകാൻ വേണ്ടി മാത്രമാണ് ഹാർപിക് ഉപയോഗിക്കുക എന്നതാണ് എന്നാൽ മറ്റു പല വസ്തുക്കൾ ക്ലീൻ ചെയ്യുന്നതിനും ഹാർപിക് ഉപകാരപ്രദം ആകുന്നു. കപ്പിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അല്പം ഹാർപിക് കൂടി ചേർത്തു കൊടുക്കുക. ചിലർക്ക് കൈകൊണ്ട് അത് മിക്സ് ചെയ്യുവാൻ പേടി ഉണ്ടാകും.

അത്തരക്കാർ കയ്യിൽ ഒരു ഗ്ലൗസ് അണിഞ്ഞതിനു ശേഷം നന്നായി മിക്സ് ചെയ്യുക. ജനലുകളിൽ ഉണ്ടാകുന്ന പൊടിപടലങ്ങളും ചളിയും എല്ലാം വൃത്തിയാക്കി എടുക്കുന്നതിന് ഒരു തുണി ആ വെള്ളത്തിൽ മുക്കി പിഴിഞ്ഞതിനു ശേഷം അതുകൊണ്ട് തുടച്ചു വൃത്തിയാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ജനലുകളും വാതിലുകളും എല്ലാം ക്ലീനായി കിട്ടും.

സാധാരണയായി വെള്ളമൊഴിച്ചും സോപ്പുപൊടി ചേർത്തും ക്ലീൻ ചെയ്യുമ്പോൾ ഇത്തരത്തിൽ വൃത്തിയാവാർണ്ടാവില്ല. ഈ ലിക്വിഡ് ഉപയോഗിച്ചാണ് ക്ലീൻ ചെയ്യുന്നതെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരില്ല വേഗത്തിൽ തന്നെ ജനലുകളും വാതിലുകളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ജനലുകളിലെ ഗ്ലാസ്സുകൾ ക്ലീൻ ചെയ്യുന്നതിനും ഈ രീതി തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.