നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഉപ്പുറ്റി വേദന. പാദത്തിന് ഉണ്ടാകുന്ന പ്രശ്നത്തിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഒന്നാണ് ഇത്. പാദത്തിനടിയിൽ ഉപ്പൂറ്റിയുടെ ഭാഗത്തായി കുത്തുന്നത് പോലെയുള്ള വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം 40 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് ഉപ്പൂറ്റി വേദന കൂടുതലായും കണ്ടുവരുന്നത്. ഇത് ഉണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ട്.
ശരീരഭാരം പാദങ്ങളിൽ അമിതമായി സമ്മർദ്ദം ചെലുത്തുന്നതിനാൽ അമിതവണ്ണം ഉള്ളവരിൽ ഈ അവസ്ഥ സർവ്വസാധാരണമാണ്. ഉപ്പൂറ്റിയുടെ പേശികളെ മൂടുന്ന ലിഗമെന്റുകളാണ് പ്ലാൻഡർ ഫേഷ്യയാറ്റിസ്. ഈ ലിഗമെന്റുകൾക്ക് ഉണ്ടാകുന്ന സൂക്ഷ്മമായതോ അല്ലാതെയോ ആയ കീറല്ലുകളാണ് ഉപ്പൂറ്റി വേദനയുടെ കാരണം. ദീർഘനേരം നിൽക്കുമ്പോഴും നടക്കുമ്പോഴും കൂടുതൽ നേരം ഉപ്പുറ്റി ഉപയോഗിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
സന്ധികളിൽ ഉണ്ടാകുന്ന ആർത്രൈറ്റിസ്, നാഡികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, അസ്ഥിയിലെ പൊട്ടൽ, ഉപ്പൂറ്റിയുടെ കൊഴുപ്പ് പാളികൾക്ക് കനം കുറയുക തുടങ്ങിയവയെ എല്ലാമാണ് ഉപ്പൂറ്റി വേദനയുടെ പ്രധാന കാരണങ്ങൾ. ദീർഘസമയം നിൽക്കുമ്പോഴും കൂടുതലായി പടികൾ കയറിയിറങ്ങുമ്പോഴും ഈ വേദന വളരെ കൂടുതലായി ഉണ്ടാവുന്നു. വേദന കുറയ്ക്കാനായി ചില വ്യായാമങ്ങൾ ചെയ്യുന്നത് ഉത്തമമാണ്.
രാവിലെ എണീറ്റ് നടന്നു തുടങ്ങുന്നതിനു മുൻപായി കട്ടിലിൽ കാൽമുട്ട് നിവർത്തി ഇരിക്കുക. ഒരു തോർത്ത് ഉപയോഗിച്ച് കാൽപാദം 10 മുതൽ 15 സെക്കൻഡ് സമയത്തേക്ക് മുകളിലേക്ക് വലിച്ചുപിടിച്ച് നിർത്തണം. ഈ വ്യായാമം കുറച്ചുദിവസം തുടർച്ചയായി ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കുന്നു. ചൂട് വെള്ളത്തിൽ കുറച്ച് സമയം കാൽ മുക്കി വെച്ചതിനുശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തിൽ കാൽ വയ്ക്കുക ഇതും വേദന കുറയ്ക്കാൻ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.