വിട്ടുമാറാത്ത പനി ക്യാൻസറിന്റെ സൂചനയാകാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…

ഭയത്തോട് മാത്രം നോക്കിക്കാണാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പേർ മരണമടയുന്നത് ഈ മാരകമായ രോഗം പിടിപെട്ടാണ്.ജീവിത ശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണ ശീലവും ക്യാൻസർ പിടിപെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നവരിലും ഈ രോഗം പിടിപെടാം.

കൂടാതെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മലിനീകരണം അമിതമായ കീടനാശിനി ഉപയോഗം പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങൾ വേറെയുണ്ട്. ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ രോഗത്തെ തടയാൻ സാധിക്കും. തുടക്കത്തിൽ തന്നെ ശരീരം കാണിച്ചുതരുന്ന ചില സൂചനകൾ ഉണ്ട് അവ ശ്രദ്ധിക്കാതെ പോകുമ്പോഴാണ് ഈ രോഗം ഗുരുതരമായി മാറുന്നത്.

നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് രോഗം ഭേദമാക്കാൻ സഹായിക്കും.ശരീരഭാരം കുറയുന്നതാണ് ആദ്യത്തെ പ്രധാന ലക്ഷണം. യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഇതിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം. ശരീരത്തിൽ കാണുന്ന ചില മുഴകൾ നിസ്സാരമായി കണക്കാക്കരുത്. പല ഭാഗങ്ങളിലായി കട്ടികൂടിയ ചർമ്മത്തിലെ തടിപ്പുകൾ, മുഴകൾ എന്നിവ പരിശോധന നടത്തേണ്ടതുണ്ട്.

നമ്മൾ വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് പനി എന്നാൽ വിട്ടുമാറാതെ പനി വരുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതുണ്ട്. മലം പോകുമ്പോൾ ഉണ്ടാകുന്ന ബ്ലീഡിങ് പൈൽസ് ആണെന്ന് കരുതി പലരും നിസ്സാരമായി തള്ളിക്കളയുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ബ്ലീഡിങ് പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളിൽ ആർത്തവത്തിന് ശേഷം ഉണ്ടാകുന്ന ബ്ലീഡിങ് ചിലപ്പോൾ ഈ രോഗത്തിൻറെ ലക്ഷണം ആകാം. നമ്മൾ കാണിക്കുന്ന അശ്രദ്ധയാണ് ഈ രോഗം മരണത്തിന് കാരണമാകുന്നത്. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.