വിട്ടുമാറാത്ത ഉപ്പൂറ്റി വേദന വീട്ടിൽ തന്നെ മാറ്റാം, ഈ ട്രിക്ക് അറിഞ്ഞാൽ മതി….

പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉപ്പൂറ്റിവേദന.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്.അധിക സമയം അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാരിൽ ഇത് കൂടുതലായും കണ്ടുവരുന്നു. കൂടാതെ ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലും ഈ പ്രശ്നമുണ്ട്. പലർക്കും ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയില്ല എന്നതാണ് വാസ്തവം.

പ്ലാൻഡാർ ഫെഷ്യന്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്. കുതികാൽ അല്ലെങ്കിൽ ഉപ്പുറ്റി വേദനയുടെ പ്രധാന കാരണം. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന ഉപ്പൂറ്റി അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കം ആണ് ഈ രോഗം.ഇത് വളരെ അധികം കുത്തുന്ന വേദനയായിട്ടാണ് നമുക്ക് അനുഭവപ്പെടുക. രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന ഈ വേദന ചലിച്ചു തുടങ്ങുമ്പോൾ കുറയുന്നു.

എന്നാൽ പിന്നീട് കുറേസമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുകയാണെങ്കിൽ വേദന തിരികെ എത്തും. ദൈനംദിന ജോലികളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഈ വേദന ഇടവിട്ട് തുടരും.ധാരാളം തേയ്മാനങ്ങൾ ഈ ലിഗമെന്റുകൾക്ക് ഉണ്ടാകുന്നു. അമിതഭാരം ഉള്ളവരിൽ ഇത് സർവ്വസാധാരണമായ ഒരു പ്രശ്നമാണ്. പാദങ്ങളിൽ അമിതമായ ഭാരം ഉണ്ടാവുമ്പോൾ അസ്ഥി ബന്ധങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ഇത് ഉപ്പൂറ്റി വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങാൻ സാധിക്കാതെ വരുമ്പോൾ പാദത്തിന് സമ്മർദ്ദം ഉണ്ടാവുകയും ഉപ്പൂറ്റിയുടെ വേദന വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചെറിയ വേദനയായി തുടങ്ങി പിന്നീട് സഹിക്കാൻ പറ്റാത്ത വേദനയായി മാറുന്നു. തുടക്കത്തിൽ തന്നെ വേണ്ടവിധം ചികിത്സ തേടുകയാണെങ്കിൽ പല സങ്കീർണ്ണതകളും ഒഴിവാക്കാൻ സാധിക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.