മരുന്നു കഴിക്കാതെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണം പൂർണമായും ഒഴിവാക്കുക…

പ്രായഭേദമന്യേ പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ഇതുമൂലം ബുദ്ധിമുട്ട് നേരിടുന്നു.ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. രണ്ടു തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. കൂടുതൽ പ്രോട്ടീനും കുറവ് കുഴപ്പമടങ്ങിയതാണ് നല്ല കൊളസ്ട്രോൾ അതിനെ എച്ച് ഡി എൽ എന്നു പറയുന്നു.

കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയവയാണ് മോശം കൊളസ്ട്രോൾ അതിനെ എൽ ഡി എൽ എന്നും. ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് നല്ല കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്ട്രോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ കൊളസ്ട്രോൾ വരാതെ തടയാൻ സാധിക്കുന്നു.

വെള്ളത്തിൽ ലയിക്കാത്തതിനാൽ കൊളസ്ട്രോളിന് സ്വയം ശരീരത്തിലൂടെ സഞ്ചരിക്കുവാൻ കഴിയില്ല. രക്തത്തിലൂടെ ഇവയെ സഞ്ചരിക്കുവാൻ സഹായിക്കുന്നത് ലിപ്പോ പ്രോട്ടീൻ എന്നീ കണികകളാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് ധമനികളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ ആണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുക. ഡയറ്റിൽ നാരുകൾ കൂടുതലായി ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന് നീക്കം ചെയ്ത് നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എണ്ണ പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, ജങ്ക് ഫുഡ്സ്, പ്രോസസ്ഡ് മീറ്റ് എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം വ്യായാമവും ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.