പ്രായഭേദമന്യേ പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയതാണ് നല്ല കൊളസ്ട്രോൾ അതിനെ എച്ച് ഡി എൽ എന്നു പറയുന്നു. കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയവയാണ് മോശം കൊളസ്ട്രോൾ അതിനെ എൽ ഡി എൽ എന്നു പറയുന്നു.
ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് നല്ല കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്ട്രോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ കൊളസ്ട്രോൾ വരാതെ തടയാൻ സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന കാരണമാകുന്നത് ധമനികളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ ആണ്.
ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുക. ഡയറ്റിൽ നാരുകൾ കൂടുതലായി ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. എണ്ണ പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, ജങ്ക് ഫുഡ്സ്, പ്രോസസ്ഡ് മീറ്റ് എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം വ്യായാമവും ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക.
തുടക്കക്കാർക്ക് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്ന കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാൻ സഹായകമാകും. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. തുടക്കക്കാർക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഏറ്റവും നല്ലൊരു മാർഗമാണിത്. വീട്ടിൽ നട്ടുവളർത്തുന്ന കറിവേപ്പില ആണെങ്കിൽ മാത്രം ഈ രീതി ചെയ്യുക അല്ലെങ്കിൽ അതു ഗുണത്തേക്കാൾ ദോഷം ചെയ്യും. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണൂ.