തേങ്ങയുടെ എല്ലാ ഭാഗവും ഉപകാരപ്രദമാണ്. തേങ്ങയും തേങ്ങാ വെള്ളവും കരിക്കും നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പ്രത്യേകിച്ചും മലയാളികൾക്ക്. നമ്മളെ സംബന്ധിച്ചിടത്തോളം തേങ്ങ ചേർക്കാത്ത കറികൾ വളരെ വിരളമാണ്. തേങ്ങയുടെ ചകിരിക്ക് പല ഉപയോഗങ്ങളും ഉണ്ട് അതുപോലെതന്നെ ചിരട്ടയ്ക്കും. തവികൾ ഉണ്ടാക്കിയിരുന്നത് ചിരട്ട കൊണ്ടായിരുന്നു എന്നാൽ ഇന്ന് ലോഹങ്ങൾ കൊണ്ടാണ്.
ഇവ ഉണ്ടാക്കുന്നത്. ചിരട്ടത്തവയ്ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാണ് ചിരട്ട വെന്ത വെള്ളം. ഈ വെള്ളം കുടിക്കുന്നത് പ്രമേഹം നല്ല രീതിയിൽ കുറയ്ക്കാൻ സഹായിക്കും. വെള്ളത്തിൽ കുറച്ച് ചിരട്ട കഷണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റ് നേരം തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്. ചിരട്ടയിലെ ഗുണം വെള്ളത്തിലേക്ക് ഇറങ്ങുന്നു.
ഇത് പ്രമേഹം , കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചിരട്ട കത്തിച്ച ചാരം ചെടികൾക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. ചിരട്ട കത്തിച്ച് നല്ലവണ്ണം പൊടിച്ച് അതിൽ ആവണക്കെണ്ണ ചേർത്ത് നമുക്ക് കൺമഷി ഉണ്ടാക്കാവുന്നതാണ്. ഇത് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാം. മായങ്ങൾ ചേർത്ത കണ്മഷി കുട്ടികളുടെ കണ്ണിന് ദോഷം ചെയ്യുന്നു.
ഇതുപോലെ കൺമഷി ഉണ്ടാക്കുകയാണെങ്കിൽ വളരെ ഗുണപ്രദമാണ്. ചിരട്ടയുടെ പൊടിയിൽ തേനും കൂടി ചേർത്ത് ചാർക്കോൾ ആയി നമുക്ക് ഉപയോഗിക്കാം. ചർമ്മത്തിലെ അഴുക്ക് കളയാൻ ഈ ചാർക്കോൾ മാസ്ക് ഉപയോഗിക്കാവുന്നതാണ്. ചിരട്ട കത്തിച്ച പൊടി ഉപയോഗിച്ച് മുടി കറുപ്പിക്കാനുള്ള ഹെയർ ഡൈ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. അങ്ങനെ ഒട്ടേറെ ഗുണങ്ങൾ ചിരട്ടയ്ക്കുണ്ട്. നമുക്ക് സുലഭമായി ലഭ്യമാകുന്ന ഈ വസ്തുവിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുത്…..